ഡിഫ്രാക്‌ഷൻ ഫോട്ടോഗ്രാഫിയില്‍

Photo: flickr.com, Vox Efx

ഫിലിം കാമറകളുടെ കാലത്ത് കൂടുതല്‍ ഡെപ്ത് ഓഫ് ഫീല്‍ഡ് വേണമെങ്കില്‍ ഏറ്റവും ചെറിയ apertureഇല്‍ പടമെടുക്കുക എന്നതായിരുന്നു രീതി. ഇന്നു ഡിജിറ്റല്‍ കാമറകളില്‍ പൊതുവെ ഉപയോഗിക്കുന്ന സെന്‍സറുള്‍ തീരെ ചെറിയ apertureല്‍ പടമെടുത്താല്‍ ഷാര്‍പ്‌നെസ് കുറയ്ക്കുന്നു എന്നു കാണാം. F32 തുടങ്ങിയ apertureകള്‍ ഉപയോഗിക്കുമ്പോള്‍ ഇതു പ്രകടമാണ്. ഈ ദൂഷ്യത്തിനെയാണ് ഫോട്ടോഗ്രാഫിയില്‍ ഡിഫ്രാക്‌ഷൻ എന്നു വിളിക്കുന്നത്.

ഡിഫ്രാക്‌ഷൻ ലിമിറ്റ് ഓരോ കാമറ-ലെന്‍സ് കോംബോയ്ക്കും വ്യത്യസ്തമാണ്. സെന്‍സറിന്റെ സൈസ്, മെഗാപിക്‌സലിന്റെ എണ്ണം, ഒരോ പിക്‌സലിന്റെയും വലിപ്പം ലെന്‍സിന്റെ റിസോള്‍വിങ് പവര്‍ തുടങ്ങിയവയൊക്കെ ഇതു നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്.

പൊതുവായി പറഞ്ഞാല്‍ ഇന്നത്തെ 40MPയ്ക്കു താഴെയുള്ള ഫുള്‍ഫ്രെയിം കാമറകളില്‍ F16 മുതല്‍ ഡിഫ്രാക്ഷ്‌ന്റെ ലക്ഷണങ്ങള്‍ കാണാം. DX കാമറകള്‍ക്ക് (24MP വരെ) F11ല്‍ താഴെ പടമെടുത്താല്‍ ഡിഫ്രാക്‌ഷൻ ഒഴിവാക്കാന്‍ സാധിച്ചേക്കും. ഷാര്‍പ്‌നെസ് ഒരു പ്രശ്‌നമായി തോന്നുന്നുണ്ടെങ്കില്‍ കാമറയും ലെന്‍സും ടെസ്റ്റു ചെയ്യുന്നതു നന്നായിരിക്കും.

വളരെ ചെറിയ സെന്‍സറുകള്‍ ഉപയോഗിക്കുന്ന പോയ്ന്റ് ആന്‍ഡ് ഷൂട്ട് കാമറകള്‍ക്ക് കമ്പനികള്‍ തന്നെ F8നേക്കാള്‍ ചെറിയ aperture കൊടുക്കാത്തതിന്റെ രഹസ്യവും ഇതാണ്. പക്കാ പ്രൊഫെഷണലുകളും പെര്‍ഫെക്ഷനിസ്റ്റുകളും കാമറയുടെ ഡിഫ്രാക്ഷ്ന്‍ ലിമിറ്റ് എന്താണെന്നു ടെസ്റ്റു ചെയ്ത ശേഷമാകും ഷൂട്ടിങിനിറങ്ങുക. ഇമെടെസ്റ്റ് പോലെയുള്ള കമ്പനികള്‍ നല്‍കുന്ന ടെസ്റ്റുകളാണവര്‍ ഉപയോഗിക്കുക.

മാക്‌റോ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ഡിഫ്രാക്‌ഷൻ ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത്. സോണിയും ഫ്യൂജിയുമെല്ലാം ഇതിനെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഡിഫ്രാക്‌ഷനെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ ഈ ലിങ്കില്‍ പ്രവേശിക്കുക: http://bit.ly/1Mq7fK4 . ഫോട്ടോയുടെ ക്വാളിറ്റി ടെസ്റ്റുചെയ്യുന്ന ഇമെറ്റെസ്റ്റിന്റെ വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് ഇവിടെ: http://bit.ly/1MtI5Mj