Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യയിലെത്തി, വില 3,940 രൂപ!

elari-nanophone-super

ലോകത്തിലെ ഏറ്റവും ചെറിയ ജിഎസ്എം ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇ–കൊമേഴ്സ് വെബ്സൈറ്റായ യെർഹാ ഡോട്ട് കോം വഴിയാണ്  'ഏലാരി നാനോഫോൺ സി' വില്‍ക്കുന്നത്. അടിസ്ഥാന ഫീച്ചറുകളുള്ള ഫോണിന്റെ ഇന്ത്യയിലെ വില 3,940 രൂപയാണ്.

ലോകത്തെ ഏറ്റവും ചെറിയ ജിഎസ്എം ഫോൺ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ക്രെഡിറ്റ് കാർഡിന്റെ വലിപ്പമുള്ള ഫോൺ സിൽവർ, റോസ് ഗോൾഡ്, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറ വ്യതിയാനങ്ങളിൽ ലഭ്യമാണ്. ചെറിയ ഹാൻഡ്സെറ്റ് സ്റ്റൈലിഷ്, ആന്റി-സ്മാർട്ട്, അൽ-കോംപാക്റ്റ് മൊബൈൽ ഫോൺ ആണെന്നും കമ്പനി അവകാശപ്പെടുന്നു.

ഒരു ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലെയുള്ള ഹാൻഡ്സെറ്റിന്റെ സ്ക്രീൻ സൈസ് 128X96 പിക്സലാണ്. ആർടിഒഎസിൽ പ്രവർത്തിക്കുന്ന നാനോഫോൺ സിയിൽ മീഡിയടെക് എംടി6261ഡി പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 32 എംബി റാമുള്ള ഫോണിൽ 32 എംബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാർഡിട്ട് 32 ജിബി വരെ സ്റ്റോറേജ് ഉയർത്താം.

elari-nanophone

ഇരട്ട സിം സേവനം ലഭ്യമായ ഫോണിൽ 280എംഎഎച്ച് ബാറ്ററിയുണ്ട്. ഇതിനു പുറമെ എംപി 3 പ്ലെയർ, വോയിസ് റെക്കോർഡർ, എഫ്എം റേഡിയോ, മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നി ഫീച്ചറുകളുമുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ശബ്ദങ്ങൾ പരിഷ്ക്കരിക്കുന്നതിന് ഒരു പ്രത്യേക മാജിക് വോയ്സ് ഫംഗ്ഷനും ഉണ്ട്. ബ്ലൂടൂത്ത് ഓപ്ഷൻ വഴി ആൻഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിലേക്ക് ഡിവൈസ് ബന്ധിപ്പിക്കാൻ കഴിയും.

More Mobile News