Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഫോൺ 7s കണ്ടു ലോക സ്മാർട്ഫോൺ കമ്പനികൾ ഞെട്ടി, സ്വന്തം ഒഎസും അവതരിപ്പിച്ചു

mphone7

കൂടുതൽ ഫീച്ചറുകളുള്ള ഫോണുമായി എംഫോൺ വിപണിയിലേക്ക്. 8 ജിബി റാം ഡെകാകോർ പ്രോസസ്സർ, ഡ്യുവൽ റിയർ കാമറ (16+16 എംപി), 13 എംപി ഫ്രണ്ട് കാമറ, 32, 64, 128, 256 ജിബി സ്റ്റോറേജ് ശേഷിയുമുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ഫോൺ ആണ് എംഫോൺ 7s. 

കൂടാതെ 6 ജിബി റാം, ഡ്യുവൽ റിയർ ക്യാമറ (13+13 എംപി), 13 എംപി ഫ്രണ്ട് ക്യാമറ എന്നീ സവിശേഷതകളുള്ളതും, 4 ജിബി റാം, വൈഡ് ആംഗിൾ ഡ്യുവൽ റിയർ ക്യാമറ (13 +5 എംപി), 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകളുള്ളതും 3 ജിബി റാം വൈഡ് ആംഗിൾ ഡ്യൂവൽ  റിയർ ക്യാമറ (13 +5 എംപി), 8 എം പി ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകൾ ഉള്ളതുമായ നാലു വേരിയന്റുകളിലായാണ് എംഫോൺ 7s അവതരിപ്പിക്കുന്നത്. 

ഇത്രയധികം വ്യത്യസ്ത സവിശേഷതകളുള്ള ഒരു സ്മാർട്ട് ഫോൺ മോഡൽ ലോകവിപണിയിൽ തന്നെ ആദ്യമാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഫുള്ളി ലോഡഡ് എയർ ക്രാഫ്റ്റ് മെറ്റൽ ബോഡി കൊണ്ട് നിർമിച്ച എംഫോൺ 7s രൂപകൽപനയിൽ ഐഫോൺ 7 പ്ലസിനെ വെല്ലുന്നു. 3000 mAh ലിഥിയം പോളിമേർ ബാറ്ററിയാണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. മിനിറ്റുകൾക്കകം ചാർജാവുന്ന സി ടൈപ്പ് ഫാസ്റ്റ് എക്സ്പ്രസ ചാർജിങ്  സൗകര്യമുള്ള എംഫോൺ7sനു 5.5 ഇഞ്ച് ഡിസ്പ്ലേ ഉണ്ടെങ്കിലും ഭാരം കേവലം 154 ഗ്രാം മാത്രമാണ്. സ്‌ക്രീൻ ഷോട്ട് സെലക്‌ഷന് സൗകര്യമുള്ള ഫ്രണ്ട് ഫിംഗർ പ്രിന്റ് സെൻസർ ആണ് മറ്റൊരു പ്രത്യേകത. വ്യത്യസ്ത തലത്തിലുള്ള സ്മാർട്ഫോൺ ഉപഭോക്താക്കളുടെ ഹരമായി മാറുന്ന രീതിയിലാണ് എംഫോൺ 7s അവതരിപ്പിക്കപ്പെടുന്നത്. 

ഹൈബ്രിഡ് വോൾട്ടി സിം സ്ലോട്ടോടുകൂടി മാറ്റ് ആൻഡ് ഗ്ലോസി ഫിനിഷിങ്ങിലുള്ള സ്മാർട്ട് റെഡ്, ബ്ലാക്ക്, ഗോൾഡ്, സിൽവർ, റോസ് ഗോൾഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് എംഫോൺ 7s ഇറങ്ങുന്നത്. പേരിലുള്ള 7S (ഏഴു എസുകൾ) സൂചിപ്പിക്കുന്നത് ഫോണിന്റെ പ്രത്യേകതകളെത്തന്നെയാണ്. ത്രസിപ്പിക്കുന്ന (STUNNING LOOK), ഉറപ്പുള്ള  (SOLID METAL BODY) മനോഹരമായ (STYLISH COLOURS) വേഗതയുള്ള (SPEEDY PROCESSOR) ഏറ്റവും കനം കുറഞ്ഞ (SLIMMEST ), സമർഥമായ (SMARTEST GESTURES), സുരക്ഷയോടു കൂടിയ (SECURED ACCESS) സ്മാർട്ഫോൺ എന്ന് എംഫോൺ 7sനെ ചുരുക്കത്തിൽ വിശേഷിപ്പിക്കാം. എംഫോൺ സ്വയം വികസിപ്പിച്ചെടുത്ത, മൾട്ടി യൂസർ മോഡിലുളള MUOS എന്ന പുതിയ  ഓപ്പറേറ്റിംഗ് സിസ്റ്റം എംഫോൺ 7sന്റെ പ്രൗഢി കൂട്ടുന്നു.

7s-

സ്വന്തം ഒഎസുമായി എംഫോൺ

എംഫോൺ സ്വന്തമായി വികസിപ്പിച്ചെടുത്ത MUOSനു വേൾഡ് മൊബൈൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റമുള്ള അഞ്ചാമത്തെ സ്മാർട്ഫോൺ കമ്പനിയായി മാറിയിരിക്കുകയാണ് എംഫോൺ. ഇനിമുതൽ ആൻഡ്രോയിഡ്, IOS എന്നിവയെപ്പോലെ എംഫോണിനും സ്വന്തമായി പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പുതിയ സവിശേഷത.  MUOS ALPHONSO version 2 MUOS BEVERELY version 3 MUOS CARRY version 4 MUOS DUNCAN version 5 MUOS  EDWARD എന്നീ പതിപ്പുകളാണ് മൂന്നാം പാദത്തിൽ എംഫോൺ അവതരിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഓരോന്നിലും ഏഴു വീതം എന്ന കണക്കിൽ 2020 എത്തുമ്പോൾ മൊത്തം 26 പതിപ്പുകൾ കമ്പനി അവതരിപ്പിക്കും. 8GB വരെ വേഗത നൽകുന്നതും 512 ജിബി വരെയുള്ള സ്റ്റോറേജ് സപ്പോർട്ടു നൽകുന്നതും 26 എംപി ക്യാമറ വരെ ഉപയോഗിക്കാവുന്നതുമാണ് ഈ വർഷത്തെ പതിപ്പുകൾ. കൂടാതെ മുന്നിലും പിന്നിലും ഇരട്ടക്യാമറകളും ഈ പതിപ്പുകളിൽ ലഭ്യമാണ്. കൂടാതെ ആൻഡ്രോയ്ഡുമായി പ്രവർത്തിക്കുന്ന യൂസർ ഇന്റർഫേസും എംഫോൺ ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്. 

സാംസങ് ടച്ച്‌വിസ്, എച്ച്ടിസി സെൻസ്, സോണി എക്സ്പീരിയ എന്നീ യൂസർ ഇന്റർഫേസുകളെപ്പോലെ എംഫോണും MU OS യൂസർ ഇന്റർഫേസ് വഴി നിയന്ത്രിക്കാം. ഇന്ത്യയിൽ നിലവിൽ കണ്ടുവരുന്ന ചൈനീസ് ബ്രാൻഡുകളുടെ ലോഞ്ചർ അപ്ലിക്കേഷനിൽ നിന്നും വളരെ വ്യത്യസ്തമാണ് MU OS യൂസർ ഇന്റർഫേസുകളുടെ പ്രവർത്തനം. നിലവിൽ ലഭ്യമായ  ലോഞ്ചർ അപ്ലിക്കേഷനുകൾ മറ്റു ആപ്ലിക്കേഷനുകളിലോ റൂട്ടിലോ ഒരു വ്യത്യാസവും വരുത്തുന്നില്ല. എന്നാൽ MU OS യൂസർ ഇന്റർഫേസ് ഒരു ഫോണിന്റെ മുഴുവൻ ഭാഗങ്ങളും മാറ്റി മറിക്കും. തികച്ചും വ്യത്യസ്തവും അതുപോലെ തന്നെ മികച്ചതുമായ ഇന്റർഫേസ് ആണ് എംഫോൺ രൂപകൽപന ചെയ്തിരിക്കുന്നത്. 

MU OS വളരെ കസ്റ്റമൈസിങ് ഓപ്ഷനുകളുള്ള ഒരു യൂസർ ഇന്റർഫേസ് ആണ്. നിലവിൽ ലഭ്യമാകുന്ന മറ്റു യൂസർ ഇന്റർഫേസ് ഒന്നുകിൽ ക്ലാസിക് ഹോം അല്ലെങ്കിൽ മോഡൽ ഹോം എന്നീ വിധത്തിലാണ് ഹോം സ്ക്രീൻ ക്രമീകരിച്ചിരിക്കുന്നത്. പക്ഷെ എംഫോണിലുള്ള യൂസർ ഇന്റർഫേസ് ഉപഭോകതാവിനു ഇഷ്ടമുള്ള രീതിയിൽ ഹോം സ്ക്രീൻ സെറ്റ് ചെയ്യുവാൻ സാധിക്കുന്ന  ഷേക്ക് ടു ചേഞ്ച് എന്ന ഓപ്ഷനോടുകൂടി ഉള്ളതാണ്. 

ആപ്ലിക്കേഷനുകൾ വേണ്ടി മൂന്നു ഓപ്ഷനുകളാണ് എംഫോൺ നിലവിൽ കൊണ്ടുവരുന്നത്. ആദ്യത്തെ ഫീച്ചർ ഐഫോണിലെ പോലെ താഴെ നിന്നും മുകളിലേക്ക് വലിച്ചാൽ ഉണ്ടാകുന്ന ആപ്ലിക്കേഷൻ ഡോക്ക്. സാധാരണയായി എല്ലാ സ്ക്രീനും കാണിക്കുക ആപ്ലിക്കേഷനുകൾക്കൊപ്പം അതിനു താഴെയായി നിങ്ങൾക്ക് വേണ്ടുന്ന മറ്റു ആപ്ലിക്കേഷനുകൾ ക്രമീകരിക്കാൻ കഴിയും.

രണ്ടാമത്തെ ഫീച്ചർ, ഫോണിന്റെ വലത്തേ സൈഡിൽ നിന്നും ഇടത്തോട്ടു സ്ലൈഡ് ചെയ്താൽ നിങ്ങൾക്ക് പ്രിയപ്പെട്ട 6 പേരുടെ ക്വിക്ക് കാൾ സെറ്റ് അപ്പ് ചെയ്യാൻ സാധിക്കും. റീസെന്റ് ആപ്ലിക്കേഷൻ ഡ്രൈവിൽ താഴെ നിന്നും ഇടത്തെ വശത്തേക്ക് സ്ലൈഡ് ചെയ്താൽ നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും കാണുവാൻ സാധിക്കും. കൂടാതെ ക്വിക്ക് ടച്ച് എന്നീ ഫീച്ചർ കൂടി ഉള്ളതിനാൽ നിരന്തരം ആവശ്യമുള്ള 5- 6 ആപ്ലിക്കേഷനുകൾ ഒരു ബട്ടനിൽ ലഭിക്കുന്നതാണ്.

mphone

5.5 ഡിസ്പ്ലേയിൽ വരുന്ന മോഡലുകളിൽ സ്ക്രീനിൽ ഇടതു സിഡിയിൽ നിന്നും Z എന്ന് സ്ലൈഡ് ചെയ്താൽ ഫോണിന്റെ ഡിസ്പ്ലേ ചേർത്താവുന്ന മാജിക് ഡ്രോപ്പ് എന്ന ഫീച്ചറും MU OS ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ മറ്റു ഫോണുകളിൽ ലഭ്യമല്ലാത്ത ലോങ്ങ് സ്ക്രീൻ ഷോട്ട് ഫീച്ചർ MU OSൽ ലഭ്യമാണ്. ഈ ഫീച്ചർ വഴി ഒരു വെബ് സൈറ്റിന്റെ ഫുൾ പേജ് വരെ സ്ക്രീൻ ഷോട്ടായി ലഭിക്കും. നിലവിൽ സ്റ്റോക്ക് ആൻഡ്രോയിഡിൽ നിന്ന് വ്യത്യസ്തമായ ആപ്ലിക്കേഷൻ സ്റ്റൈൽ ആണ് MU OS ലഭ്യമാക്കുക. ഫോൺ അപ്ലിക്കേഷൻ, റേഡിയോ റെക്കോർഡിങ്, ഫ്ലാഷ് ലീഗ് SOS, കാൽക്കുലേറ്റർ വിത്ത് കൺവെർട്ടർ, കലണ്ടർ, വെതർ, മാപ് തുടങ്ങിയവ മറ്റു ഫോണുകളിൽ നിന്നും വേറിട്ട് നിൽക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഉപഭോക്താവിന്റെ മനം കവരുന്ന നിരവധി മോഡലുകളാണ് എംഫോണിന്റെ അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ വിപണിയിലുള്ള മൂന്നു മോഡലുകളിൽ ഫോട്ടാ അപ്ഡേഷനിലൂടെ പുതിയ ഒഎസിലേക്ക് മാറ്റും. കൂടാതെ ഈ മാസം 6 മോഡലുകളാണ് എംഫോൺ പുറത്തിറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സ്പെക് കൂടിയ ഒരു മോഡലും ഈ മാസം അവതരിപ്പിക്കുന്നുണ്ട്. പ്രസ്തുത മോഡലിന്റെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ അറിവാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.