Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോണിയുടെ എക്സ്പീരിയX എ1 പ്ലസ്, സൗണ്ടും ക്യാമറയും കിടിലൻ, 4 ജിബി റാം!

Sony-Xperia-XA1-Plus

സോണി തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്സ്പീരിയ യ എക്സ് എ1 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 24,990 രൂപയാണ് സോണി എക്സ്പീരിയ എക്സ് എ1 പ്ലസിന്റെ ഇന്ത്യയിലെ വില. വെള്ളിയാഴ്ച മുതല്‍ കമ്പനിയുടെ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി ഫോണുകള്‍ വാങ്ങാം. കറുപ്പ്, നീല, ഗോള്‍ഡ്‌ നിറങ്ങളില്‍ സോണി എക്സ്പീരിയ എക്സ് എ1 പ്ലസ് ലഭ്യമാകും. 

മിഡ് റേഞ്ച് വിഭാഗത്തില്‍പ്പെടുന്ന ഈ ഹാന്‍ഡ്‌സെറ്റിന്റെ ഏറ്റവും വലിയ സവിശേഷതകള്‍ അതിന്റെ ക്യാമറകളും ശബ്ദസാങ്കേതിക വിദ്യയുമാണ്‌. 23 മെഗാപിക്സല്‍ പിന്‍ക്യാമറയും 8 മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ മുന്‍ക്യാമറയുമാണ്‌ സോണി എക്സ്പീരിയ എക്സ് എ1 പ്ലസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സോണിയുടെ സ്വന്തം ക്ലീയര്‍ ഓഡിയോ +  ശബ്ദസാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

മറ്റു സവിശേഷതകളിലേക്ക് വന്നാല്‍ ഡ്യുവല്‍ സിം സോണി എക്സ്പീരിയ എക്സ് എ1 പ്ലസ് ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080x1920 പിക്സലുകള്‍) ഡിസ്പ്ലേയോട് കൂടി വരുന്ന ഈ സ്മാര്‍ട്ട്‌ഫോണിനു കരുത്ത് പകരുന്നത് 64 ബിറ്റ് ഒക്ടാ-കോര്‍ മീഡിയ ടെക് ഹീലിയോ P20 SoC പ്രോസസറാണ്. 4 ജിബിയാണ് റാം. ഗ്രാഫിക് പ്രോസസിംഗിന് മാലി T-880 MP2 ജിപിയുമുണ്ട്.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍, ഹൈബ്രിഡ് ആട്ടോഫോക്കസോടു കൂടിയ എക്സ്മോര്‍ ആര്‍എസ് സെന്‍സര്‍, 24 എംഎം വൈഡ്-ആംഗിള്‍ f/2.0 അപേര്‍ച്ചര്‍ ലെന്‍സ്‌ എന്നിവയോട് കൂടിയ 23 മെഗാപിക്സല്‍ ക്യാമറയാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. 23 എംഎം f/2.0 അപേര്‍ച്ചര്‍ ലെന്‍സോടു കൂടിയ ഒരു 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുണ്ട്. വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ ISO3200 ല്‍ ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയുള്ളതാണ് ഈ ക്യാമറ. 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജോടെ വരുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ സ്റ്റോറേജ് കപ്പാസിറ്റി മൈക്രോ എസ്ഡി കാര്‍ഡ്‌ ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാം.

ക്വിക്ക് ചാര്‍ജ്ജ് 2.0+ പിന്തുണയുള്ള 3430 എംഎഎച്ചിന്റെ ബാറ്ററിയാണ് സോണി എക്സ്പീരിയ എക്സ് എ1 പ്ലസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാറ്ററിയ്ക്ക് കൂടുതല്‍ ലൈഫ്ടൈം നല്‍കുന്ന സ്റ്റാമിന മോഡ്, ഖ്വനോവോ അഡാപ്റ്റീവ് ചര്‍ജിങ് ടെക്നോളജി, ബാറ്ററി കെയര്‍ വര്‍ക്ക് തുടങ്ങിയവ ഇതിന്റെ പ്രത്യേകതയാണ്.

155x75x8.7 എംഎം വലിപ്പമുള്ള ഫോണിന്റെ ഭാരം 190 ഗ്രാമാണ്. വശത്തായി നല്‍കിയിരിക്കുന്ന ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ വേഗത്തിലുള്ള സ്ക്രീന്‍ അണ്‍ലോക്കിംഗും മികച്ച സുരക്ഷയും ഉറപ്പുനല്‍കുന്നു.