ജിയോഫോണിന് വെല്ലുവിളി, 999 രൂപയ്ക്ക് സ്മാർട്ട്ഫോണുമായി വോഡഫോൺ

രാജ്യത്തെ ടെലികോം മേഖലയിൽ വൻ മൽസരമാണ് നൽകുന്നത്. ജിയോ തുടങ്ങിവെച്ച മൽസരം ഇപ്പോഴും തുടരുന്നു. ഇതിനിടെയാണ് വിലകുറഞ്ഞ 4ജി ഫീച്ചർ ഫോണുമായി റിലയന്‍സ് ജിയോ രംഗത്തെത്തുന്നത്. ഇത് വിപണിയില്‍ വൻ ഹിറ്റാകുകയും ചെയ്തു. വരിക്കാരെ പിടിച്ചുനിർത്താൻ ലക്ഷ്യമിട്ട് മിക്ക ടെലികോം കമ്പനികളും 4ജി ഫോൺ അവതരിപ്പിക്കാൻ പോകുകയാണ്.

എയർടെൽ, ബിഎസ്എൻഎൽ, വോഡഫോൺ, ഐഡിയയും 4ജി ഫോണുകൾ വിപണിയിൽ എത്തിക്കാൻ പോകുകയാണ്. ബിഎസ്എൻഎല്ലിന്റെ ഫോൺ അവതരിപ്പിച്ചു കഴിഞ്ഞു. വോഡഫോണും മൈക്രോമാക്സും ചേർന്ന് പുറത്തിറക്കുന്ന ഭാരത് 2 അൾട്ര ഫോണിന് ഔദ്യോഗിക വില 2,899 രൂപയാണ്. എന്നാൽ ഉപഭോക്താവിന് 999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. 

ജിയോഫോൺ തന്ത്രം തന്നെയാണ് വോഡഫോണും പരീക്ഷിക്കുന്നത്. എന്നാൽ ജിയോഫോൺ പോലെ ഈ ഫോൺ തിരിച്ചുനൽകേണ്ടതില്ല. വോഡഫോണിന്റെ 4ജി ഫോൺ വാങ്ങുന്നവർ മാസം 150 രൂപയ്ക്ക് റീചാർജ് ചെയ്യണം. 18 വർഷം റീർചാജ് ചെയ്യുന്നതോടെ വോഡഫോൺ എം പേസയിലേക്ക് 900 രൂപ ക്യാഷ് ബാക്ക് ലഭിക്കും. തുടർന്ന് 18 മാസം അവസാനിക്കുമ്പോൾ 1000 രൂപ കൂടി ക്യാഷ് ബാക്ക് ലഭിക്കും. അതായത് ക്യാഷ്ബാക്ക് തുക 1900 രൂപ. നവംബർ ആദ്യത്തിൽ വിൽപന തുടങ്ങും.

ഭാരത് 2 അൾട്ര പ്രധാന ഫീച്ചറുകൾ

∙ 4 ഇഞ്ച് ഡബ്ല്യുവിജിഎ ഡിസ്‌പ്ലേ

∙ സ്‌പ്രെഡ്ട്രം എസ്‌സി 9832.1 Ghz ക്വാഡ്‌കോര്‍ പ്രൊസസർ

∙ 12  എംബി റാം

∙ 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്. 

∙ ആന്‍ഡ്രോയിഡ് മാഷ്‌മെലോ ഒഎസ്. 

∙ 2 മെഗാപ്ക്‌സല്‍ റിയര്‍ ക്യാമറ, 0.3 മെഗാപ്കിസൽ സെൽഫി ക്യാമറ

∙ 1300 mAh ബാറ്ററി.