ഫ്ലിപ്കാർട്ടിൽ ഇന്ന് ഉത്രാടപ്പാച്ചിൽ, 50% വരെ ഓഫർ!

ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഇന്നാണ് ഉത്രാടപാച്ചിൽ. യുവാക്കളുടെയും യുവതികളുടെ ജനപ്രിയ ഉൽപ്പനങ്ങളെല്ലാം ഇന്നാണ് വൻ ഓഫറുകളിൽ വിൽക്കുന്നത്. സ്മാർട്ട്ഫോണുകൾക്കും മൊബൈൽ അനുബന്ധ വസ്തുക്കൾക്കും 50 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്ലിപ്കാർട്ടിന്റെ ബിഗ്‌ ബില്ല്യൻ ഡേയ്സിന് ആദ്യദിവസങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂന്നാം ദിനമായ ഇന്നാണ് മൊബൈൽസിനും ആക്സസറീസിനും വൻ വിലക്കിഴിവുള്ളത്. ഇത്തവണ മൊബൈൽ ആപ്പിലൂടെ മാത്രമാണ് ഓഫർ വിൽപന നടക്കുന്നത്.

ചില ബെസ്റ്റ് ഡീലുകൾ

ലെനോവോ ഫോണുകൾക്ക് 20% വരെ വിലക്കുറവ് സിയോമി MI4i യ്ക്ക് 3000 രൂപ വിലക്കിഴിവ്. സെൻഫോണ്‍ 2 ന് 3000 രൂപ വിലക്കിഴിവ്
മോട്ടോ X പ്ലേ യ്ക്ക് 1500 രൂപ വിലക്കിഴിവ്

ഇവ കൂടാതെ പവർ ബാങ്ക്, SD കാർഡുകൾ, പെൻ ഡ്രൈവുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്കും ഓഫറുകളുണ്ട്. ഒക്ടോബർ 13nu തുടങ്ങിയ ബിഗ്‌ ബില്യൻ ഡേയ്സിൽ ആദ്യ ദിവസം ഫാഷൻ ഉത്പന്നങ്ങൾക്കും രണ്ടാം ദിനം വീട്ടുപകരണങ്ങൾക്കുമായിരുന്നു. വെള്ളിയാഴ്ച ഇലക്ട്രോണിക്സ്, വാഹന അനുബന്ധ ഉത്പന്നങ്ങൾക്കുമാണ് ഓഫറുകൾ. അവസാന ദിനമായ 17 നു പുസ്തകങ്ങൾക്കായിരിക്കും ഓഫറുകളെന്നു ഫ്ലിപ്കാർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.