Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുട്യൂബ് മണിക്കൂറുകളോളം പണിമുടക്കി; നട്ടംതിരിഞ്ഞ് ഉപയോക്താക്കൾ

Youtube

ടെക് ലോകത്തെ ഏറ്റവും വലിയ വിഡിയോ സർവീസായ യുട്യൂബ് കഴിഞ്ഞ ദിവസം മണിക്കൂറുകളോളം പണിമുടക്കി. ഒട്ടുമിക്ക രാജ്യങ്ങളിലും പ്രശ്നം നേരിട്ടതായി ട്വിറ്റർ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. യുട്യൂബ് പണിമുടക്കുന്നത് അപൂർവ്വം സംഭവമാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

എന്നാൽ കഴിഞ്ഞ മണിക്കൂറുകളിൽ എന്താണ് സംഭവിച്ചതെന്ന് യുട്യൂബ് അധികൃതർ പറയുന്നില്ല. പ്രശ്നം കണ്ടെത്തിയെന്നും ഉടൻ പരിഹരിക്കുമെന്നാണ് ട്വീറ്റ് ചെയ്തത്. യുട്യൂബ് ടിവി, യുട്യൂബ് മ്യൂസിക്, യുട്യൂബ് ലൈവ് ചാനലുകൾ എന്നിവയ്ക്കെല്ലാം പ്രശ്നം നേരിട്ടു.