Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിനെ തോൽപിക്കാനെത്തിയ അലോ കാത്തിരിക്കുന്നു ‘ദയാവധം’

google-allo-and-duo-main

ഓർകുട്ടിനു ശേഷം സമൂഹമാധ്യമത്തോട് അടുക്കാനാവാതെ നിൽക്കുന്ന ഗൂഗിൾ ഇക്കാലയളവിൽ പുതുതായി അവതരിപ്പിച്ച ആപ്പുകളൊന്നും ഉപയോക്താക്കൾ തിരിഞ്ഞുനോക്കിയിട്ടില്ല. രണ്ടു വർഷത്തോളം പ്രവർത്തിപ്പിച്ച ശേഷം ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുകയാണ് ഗൂഗിൾ ചെയ്യുന്നത്. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിൽ വാട്സാപ്പിനും എസ്എംഎസ് ആപ്പിനും പകരമായി ഉപയോഗിക്കാൻ 2016ൽ അവതരിപ്പിച്ച ഗൂഗിൾ അലോയുടെ സ്ഥിതിയും മറ്റൊന്നല്ല. 

ടിവി പരസ്യങ്ങൾ ഉൾപ്പെടെ പരീക്ഷിച്ചെങ്കിലും ഏത് ആപ്പിനും ഉപയോക്താക്കളുള്ള ഇന്ത്യയിൽ പോലും അലോ പച്ചപിടിച്ചില്ല. കഴിഞ്ഞ ഏപ്രിലിൽ ആപ്പിന്റെ തുടർന്നുള്ള ഡവലപ്മെന്റ് നിർത്തിവച്ചിരുന്നു. 2019 മാർച്ചോടെ ആപ്പിന്റെ പ്രവർത്തനം പൂർണമായി നിർത്തുകയാണെനനാണ് ഗൂഗിൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ആവശ്യമുള്ളവർക്ക് ആപ്പിലെ ചാറ്റ് ഹിസ്റ്ററിയും മറ്റും അതിനു മുൻപായി ഡൗൺലോഡ് ചെയ്യാം. അലോയ്ക്കൊപ്പം അവതരിപ്പിച്ച വിഡിയോ കോളിങ് ആപ്പായ ഡ്യുവോ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അതെ അലോയ്ക്കും ദയാവധം വിധിച്ചിരിക്കുന്നു.