Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടു വാങ്ങാൻ യുവതി 20 കാമുകൻമാരെ വലയിലാക്കി സ്വന്തമാക്കിയത് 20 ഐഫോൺ!

iphone-7-gold

വീടു വാങ്ങാൻ പലരും വിവിധ വഴികളാണ് തേടുന്നത്. എന്നാൽ ചൈനയിലെ യുവതി മറ്റൊരു വഴിയാണ് കണ്ടെത്തിയത്. സ്വന്തമായൊരു വീട് എന്ന സ്വപ്നം നിറവേറ്റാൻ യുവതി ആദ്യം ചെയ്തത് 20 കാമുകൻമാരെ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇവരെ ഉപയോഗിച്ച് ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 20 ഐഫോൺ 7 സ്വന്തമാക്കി. ഈ ഫോണുകൾ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് വീടു വാങ്ങാനും തീരുമാനിക്കുകയായിരുന്നു.

20 ഐഫോൺ വിറ്റതിലൂടെ 120,000 യുവാനാണ് സ്വന്തമാക്കിയത് (ഏകദേശം 12 ലക്ഷം രൂപ). ഈ വാർത്ത ആദ്യം പുറത്തുവരുന്നത് ചൈനീസ് ബ്ലോഗ് വഴിയാണ്. എന്നാൽ പ്രദേശത്തെ മാധ്യമങ്ങളിൽ ഇവരെ കുറിച്ച് ഗോസിപ്പ് വാർത്ത വരാൻ തുടങ്ങിയതോടെ പുറത്തിറങ്ങാൻ കഴിയാതെയായി. പിന്നീട് അഭിമുഖം ആവശ്യപ്പെട്ട് ബിബിസി വരെ ഇവരെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയാണ് ഈ സംഭവം ആഘോഷമാക്കിയത്. 1.3 കോടി പേരാണ് ഒരു വീടിനു 20 മൊബൈൽ എന്ന ഹാഷ്ടാഗിൽ വാർത്ത പങ്കുവെച്ചിരിക്കുന്നത്. അതേസമയം, മിക്കവരും അവരുടെ തന്ത്രത്തെ സോഷ്യൽമീഡിയയിൽ പുകഴ്ത്തുന്നുണ്ട്. എന്നാൽ ഒരേസമയം 20 കാമുകൻമാരെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന സൂത്രമാണ് ചിലർക്കും അറിയേണ്ടത്. 

Your Rating: