Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലിപ്കാർട്ട് കോണ്ടെസ്റ്റ് വഴി ഫ്രീ ഐഫോൺ 7, ഓഫറുമായി റിലയൻസ് ജിയോ

iphone-7-jio

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടുമായി ചേർന്ന് റിലയൻസ് ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡേ സെയിലിന് തൊട്ടുമുന്നേയാണ് ഐഫോൺ 7 ഫ്രീയായി നൽകുന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ട് ജിയോ ഖേലോ ധൻ ധനാ ധൻ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്കാണ് ഐഫോൺ 7 ഫ്രീയായി നൽകുന്നത്.

സെപ്റ്റംബർ 13 മുതൽ 24 വരെയാണ് കോണ്ടെസ്റ്റ് നടക്കുന്നത്. ഭാഗ്യമുള്ളവർക്ക് ദിവസവും ഓരോ ഐഫോൺ 7 ആണ് സമ്മാനമായി നൽകുന്നത്. കോണ്ടെസ്റ്റിൽ വിജയിക്കുന്നവർക്ക് ഐഫോൺ 7 ന് പുറമെ ജിയോഫൈ ഡിവൈസും സമ്മാനമായി ലഭിക്കും.

കോണ്ടെസ്റ്റിൽ പങ്കെടുക്കാൻ ആദ്യം ഫ്ലിപ്കാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം. തുടർന്ന് ഫ്ലിപ്കാര്‍ട്ട് ജിയോ ഖേലോ ധൻ ധനാ ധൻ കോണ്ടെസ്റ്റ് ബാനറില്‍ ക്ലിക്ക് ചെയ്യണം. സ്ക്രോൾ ചെയ്ത് താഴോട്ടു പോയി ജിയോ സബ്സ്ക്രൈബ് ചെയ്യണം. ഇതിനായി മൊബൈൽ നമ്പർ, പിൻകോഡ്, പേര് എന്നിവ നൽകണം. തുടർന്ന് ‘I want to subscribe for a Jio Connection’ ക്ലിക്ക് ചെയ്യുക. തുടർന്നുള്ള നിർദ്ദേശങ്ങളും ചെയ്യുക. കോണ്ടെസ്റ്റിൽ വിജയിക്കുന്നവരെ ജിയോ ടീം വിളിക്കും