ഗൂഗിളിനോടു ചോദിക്കാം, എന്തു ചോദിച്ചാലും തൽസമയം ഉത്തരം

ഡോക്ടറോടു ചോദിക്കാം, അല്ലെങ്കിൽ ചേച്ചിയോടു ചോദിക്കാം തുടങ്ങിയ പംക്തികളൊക്കെയും അപ്രസക്തമായത് എന്തു ചോദിച്ചാലും തൽസമയം ഉത്തരം നൽകുന്ന ഗൂഗിൾ വന്നതിനു ശേഷമാണ്. കോടിക്കണക്കിന് ഉപയോക്താക്കൾ ഓരോ നിമിഷവും ഗൂഗിളിനോടു ചോദിക്കുന്നത് കോടാനുകോടി ചോദ്യങ്ങളാണ്. അവയ്ക്കൊക്കെയും നിമിഷാർധത്തിനുള്ളിൽ ഗൂഗിൾ ഉത്തരം നൽകുന്നുമുണ്ട്. 

എന്തൊക്കെയാണീ ചോദ്യങ്ങൾ, ഏതൊക്കെ വിഷയങ്ങളിലാണ് ആളുകൾ ഗൂഗിളിന്റെ സഹായവും ഉപദേശവും സ്വീകരിക്കുന്നത് എന്നതിനെപ്പറ്റി ഗൂഗിൾ ന്യൂസ് ലാബ് ഒരു പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ബൾബിടേണ്ടതങ്ങനെ, മുട്ട പുഴുങ്ങേണ്ടതെങ്ങനെ, ചുംബിക്കേണ്ടതെങ്ങനെ, പണമുണ്ടാക്കുന്നതെങ്ങനെ, ടൈ കെട്ടേണ്ടതെങ്ങനെ, തടി കുറയ്ക്കേണ്ടതെങ്ങനെ എന്നിങ്ങനെ പോകുന്നു ലോകത്ത് ഏറ്റവുമധികം ചോദിക്കപ്പെടുന്ന സംശയങ്ങൾ. ഗൂഗിൾ സേർച്ചിലെ വൈറലായ how to അന്വേഷണങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം how-to-fix-a-toilet.com