Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകുതി വിലയ്ക്ക് ഫോൺ വിൽക്കാൻ ആമസോണും, ഓണര്‍ 7x ന് വൻ ഓഫർ

amazon-sale

ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ്‌ ഷോപ്പിംഗ് ഡേയ്സ് സെയ്‌ലിനെ മറികടക്കാന്‍ സമ്മര്‍ സെയ്ല്‍ പ്രഖ്യാപിച്ച് ആമസോണ്‍ ഇന്ത്യ. ഫ്ലിപ്പ്കാര്‍ട്ട്‌ സെയ്ല്‍ നടക്കുന്ന മേയ് 13 മുതല്‍ 16 വരെയാണ് ആമസോണ്‍ സെയ്ല്‍ നടക്കുന്നത്. ഈ സെയ്ല്‍ മൊബൈല്‍ ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്‌, ഫാഷന്‍, ലാര്‍ജ് അപ്ലൈന്‍സസ്, ടിവി, സ്പോര്‍ട്സ്, ഫിറ്റ്നസ് തുടങ്ങി നിരവധി കാറ്റഗറികളില്‍ ഒട്ടനവധി ഡീലുകളും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ക്യാഷ് ബാക്ക് ഓഫറുകള്‍, നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഡിസ്കൗണ്ട് ആനുകൂല്യങ്ങളും ഈ സെയ്ല്‍ കാലയളവില്‍ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. 1000 ലേറെ ബ്രാന്‍ഡുകളിലായി 40,000 ത്തിലേറെ ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്.

ആമസോണ്‍ സെയ്‌ലിലെ മൊബൈല്‍ ഡീലുകള്‍

ആമസോണ്‍ സെയ്‌ലില്‍ നിരവധി മൊബൈല്‍ ഫോണ്‍ ഓഫറുകള്‍ ലഭ്യമാണ്. സ്മാര്‍ട് ഫോണുകള്‍ക്ക് 35 ശതമാനം വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്ന ആമസോണ്‍, ഓണര്‍ 7x ന്റെ ഡിസ്കൗണ്ട് ആണ് ഹൈലറ്റ് ചെയ്യുന്നത്. ഇതോടൊപ്പം ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇളവ് ക്യാഷ്ബാക്കായും ലഭിക്കും. നോക്കിയാ 7 പ്ലസ് 10,000 രൂപയുടെ ഇളവുമായി എത്തുമ്പോള്‍ റീയല്‍മീ 1 ന്റെ ആദ്യ വില്പന ഈ സെയ്‌ലിന്റെ ഭാഗമായി നടക്കും. 

സെയ്‌ലിന്റെ തീയതി അടുത്ത് വരുംതോറും കൂടുതല്‍ ഡിസ്കൗണ്ടുകളെ പറ്റിയും ഓഫറുകളെ പറ്റിയും അറിയാന്‍ കഴിയും. നാല് ദിവസത്തെ വില്പനയ്ക്കിടെ രാത്രി 8 മണി മുതല്‍ ആപ്പ്-ഒണ്‍ലി ഡിസ്കൗണ്ട് ലഭ്യമാകും. ആപ്പ് വഴി സാധനം വാങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് 4 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.

മൊബൈല്‍ ആക്സറീസ് 80 ശതമാനം വരെ വിലക്കുറവിലും മൊബൈല്‍ ഫോണ്‍ കെയ്സുകള്‍ 75 ശതമാനം വരെ വിലക്കുറവിലും വാങ്ങാം. ബ്ലൂടൂത്ത് ഹെഡ്സെറ്റ് വാങ്ങുന്നവര്‍ക്ക് 35 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും പവര്‍ ബാങ്കുകള്‍ക്ക് 70 ശതമാനം വരെയാണ് ഡിസ്കൗണ്ട്. 20,000 രൂപ വരെ വിലക്കുറവില്‍ ലാപ്ടോപ്പുകള്‍ ഈ സെയ്ല്‍ കാലയളവില്‍ ആമസോണില്‍ നിന്ന് സ്വന്തമാക്കാന്‍ കഴിയും. കംപ്യൂട്ടര്‍ ആക്സസറികള്‍ക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.

ക്യാമറ, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, ഫിറ്റ്നസ് ട്രാക്കറുകള്‍, സ്മാര്‍ട് വാച്ചുകള്‍, സ്റ്റോറേജ് ഡിവൈസുകള്‍ എന്നിവയിലെല്ലാം ഡീലുകള്‍ ഒരുക്കിയിട്ടുണ്ട്. ആമസോണിന്റെ സ്വന്തം ഉത്പന്നങ്ങളായ ആമസോണ്‍ എക്കോ ഡിവൈസുകള്‍, ഫയര്‍ ടിവി സ്റ്റിക്ക്, കിന്‍ഡില്‍ പേപ്പര്‍ വൈറ്റ്, ഇ-ബുക്കുകള്‍ എന്നിവയ്ക്ക് ഈ നാല് ദിവസ സെയ്‌ലില്‍ പ്രത്യേക വിലക്കുറവ് ലഭിക്കും. വിഡിയോ ഗെയിമുകള്‍ക്ക് 60 ശതമാനം വരെ ഡിസ്കൗണ്ടും സോഫ്റ്റ്‌വെയറുകള്‍ക്ക് 75 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. 

നാല് ദിവസത്തെ ആമസോണ്‍ സമ്മര്‍ സെയ്‌ലില്‍, ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിച്ച് 250 രൂപയ്ക്ക് മുകളില്‍ സാധനം വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക ക്യാഷ് ബാക്ക് (പരമാവധി 300 രൂപ ക്യാഷ് ബാക്ക്) ലഭിക്കും. ഐസിഐസിഐ ബാങ്കുമായുമായുള്ള പങ്കാളിത്തത്തിലൂടെ ആമസോണ്‍, ഐസിഐസിഐ ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 10 ശതമാനം അധിക ക്യാഷ് ബാക്കും നല്‍കുന്നു. ഇഎംഐയിലും ഈ ആനുകൂല്യം ലഭിക്കും. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ സ്മാർട് ഫോണുകൾ പകുതി വിലയ്ക്ക് തന്നെ ലഭിക്കും.

സ്മാര്‍ട് ഫോണുകള്‍, ടിവികള്‍, വാഷിങ് മെഷീനുകള്‍, എയര്‍ കണ്ടീഷനറുകള്‍ തുടങ്ങിയ ഉത്പനങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് സ്കീമുകളും ആമസോണ്‍ ഇന്ത്യ അവതരിപ്പിക്കുന്നു. ആമസോണ്‍ സെയ്‌ലില്‍ നിന്ന് പരമാവധി ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ അഡ്രസും, പെയ്മെന്റ് വിവരങ്ങള്‍ നേരത്തെ തന്നെ നൽകിയിരിക്കണമെന്ന് ആമസോണ്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതുപോലെ ആമസോണ്‍ പേ വാലറ്റ് മുന്‍കൂറായി നിറച്ച് വയ്ക്കുന്നത് കൂടുതല്‍ ക്യാഷ് ബാക്കുകള്‍ നേടാന്‍ സഹായിക്കും.

ബിഗ്‌ ഷോപ്പിങ് ഡേയ്സില്‍ ഫ്ലിപ്പ്കാര്‍ട്ട്‌ ഗൂഗിള്‍ പിക്സല്‍ 2 സ്മാര്‍ട് ഫോണിന് വന്‍ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. സാംസങ് ഗ്യാലക്സി ഓണ്‍ നെസ്ക്റ്റ് പോലെയുള്ള സ്മാര്‍ട് ഫോണുകള്‍ക്കും വന്‍ ഡിസ്കൗണ്ടുകള്‍ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് ഇടപാടുകള്‍ക്ക്, ഇഎംഐ ഇടപാടുകള്‍ ഉള്‍പ്പടെ, 10 ശതമാനം അധിക ഡിസ്കൗണ്ടും ഫ്ലിപ്പ്കാര്‍ട്ട്‌ നല്‍കും.