Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ ക്യാഷ്‌ലെസ് സ്വപ്നം മാത്രമോ? ഇന്നും കറൻസി തന്നെ രാജാവ്

narendra-modi-arun-jaitley

കൃത്യം 2016 നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ വലിയൊരു പ്രഖ്യാപനം നടത്തിയത്. 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ചുള്ള പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിന്റെ വലിയൊരു ലക്ഷം ക്യാഷ്‌ലെസ് ഇകോണമി ആയിരുന്നു. എന്നാൽ പ്രഖ്യാപനം വന്നു ഒന്നര വർഷം പിന്നിടുമ്പോൾ ഡിജിറ്റൽ ഇടപാടുകൾ കൂടിയിട്ടുണ്ട്, എന്നാല്‍ അതിലേറെ കറൻസി നോട്ടുകളും ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്

രാജ്യത്തെ പ്രധാന കറൻസികളായിരുന്ന 1000, 500 പിൻവലിച്ചതിനെ തുടർന്ന് ഏറ്റവും കൂടുതൽ വളർച്ച നേടിയത് ഡിജിറ്റൽ മേഖല തന്നെയാണ്. ഇന്ന് മിക്കവരും ഡിജിറ്റൽ സർവീസുകളെ സമീപിക്കുന്നുണ്ട്. മൊബൈൽ വോലെറ്റുകളും പിഒഎസ് മെഷീനുകളും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഗണ്യമായി ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ പണം ഉപയോഗിച്ച് ഇടപാടുകൾ ഏറെയുണ്ടെന്നും പേപാലിന്റെ ചീഫ് ടെക്നോളജി ഓഫീസർ പറഞ്ഞു.

പേപാൽ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 57 ശതമാനം ജനങ്ങളും കറൻസി ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത്. ഇതോടൊപ്പം ഡിജിറ്റൽ ഇടപാടുകൾ പ്രോല്‍സാഹിപ്പിക്കാൻ സർക്കാർ തന്നെ വിവിധ പദ്ധതികളുമായി രംഗത്തുവന്നതോടെ ഓൺലൈൻ ഇടപാടുകളും കുത്തനെ കൂടി. എടിഎമ്മിൽ നിന്ന് പിൻവലിക്കുന്നതിനേക്കാള്‍ കൂടുതൽ മറ്റു ആവശ്യങ്ങൾക്കും കാർഡുകൾ  ഉപയോഗിക്കാൻ തുടങ്ങി. 

ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ കുത്തനെ കൂടിയിട്ടുണ്ട്. എന്നാൽ എടിഎമ്മിൽ നിന്ന് പിൻവലിക്കുന്നവരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ലെന്നത് മറ്റൊരു വസ്തുത. അതേസമയം, പിഒഎസ് മെഷീൻ ഉപയോഗം കുത്തനെ കൂടിയിട്ടുണ്ട്. കറന്‍സി പിൻവലിച്ചിതിനു ശേഷം സർക്കാരും ബാങ്കുകളും പിഒഎസ് മെഷീൻ ഉപയോഗിക്കാൻ കച്ചവടക്കാരെ നിർബന്ധിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മൂന്നു മാസത്തിനിടെ രാജ്യത്ത് പത്ത് ലക്ഷം പിഒഎസ് മെഷീനുകളാണ് അധികമായി സ്ഥാപിക്കപ്പെട്ടത്.