ഇന്റർനെറ്റില്ലാതെ പ്രവർത്തിക്കാൻ ഗൂഗിൾ ക്രോം

ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാതെ ബ്രൗസ് ചെയ്യാനുള്ള പുതിയ സംവിധാനവുമായി ഗൂഗിൾ ക്രോം ബ്രൗസറിന്റെ പുതിയ പതിപ്പ് എത്തി. ക്രോമിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്ത് ഇതു പ്രയോജനപ്പെടുത്താം. ഇന്ത്യയുൾപ്പെടെ 100 രാജ്യങ്ങളിലാണ് ഇന്റർനെറ്റില്ലാതെയും പ്രവർത്തിക്കുന്ന ക്രോം ബ്രൗസർ ഗൂഗിൾ അവതരിപ്പിരിക്കുന്നത്. 

ഇന്റർനെറ്റ് കണക്‌ഷൻ ഉള്ള സമയത്ത് ഓരോരുത്തരുടെയും അഭിരുചികളും സേർച്ച് ഹിസ്റ്ററിയും വിശകലനം ചെയ്തു പ്രാദേശിക പരിഗണന കൂടി നൽകി പ്രസക്തമായ വിഷയങ്ങളും ഉള്ളടക്കവും ക്രോം മുൻകൂട്ടി ഡൗൺലോഡ് ചെയ്തു വയ്ക്കുകയാണു ചെയ്യുന്നത്. 

നെറ്റില്ലാത്ത സമയത്തു സേർച്ച് ചെയ്യുമ്പോൾ റിസൽറ്റുകളും വെബ് പേജുകളും ഗൂഗിൾ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.