ഗൂഗിൾ ക്ലൗഡ് മേധാവിയായി മലയാളി

ഗൂഗിൾ ക്ലൗഡ് മേധാവിയായി മലയാളി തോമസ് കുര്യൻ സ്ഥാനമേറ്റു. ഗൂഗിൾ ക്ലൗഡിന്റെ സിഇഒ ആയാണ് സ്ഥാനമേറ്റിക്കുന്നത്. നിലവിൽ ഒറാക്കിൾ കോർപ്പറേഷന്റെ പ്രൊഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റാണ് കോട്ടയം സ്വദേശിയായ തോമസ് കുര്യൻ.

ഗൂഗിള്‍ ക്ലൗഡ് സിഇഒ ഡയാന ഗ്രീൻ സ്ഥാനമൊഴിഞ്ഞതോടൊണ് തോമസ് കുര്യനെ നിയമിച്ചത്. നവംബർ അവസാന ആഴ്ചയിൽ തന്നെ തോമസ് കുര്യൻ സ്ഥാനമേൽക്കുമെന്നാണ് അറിയുന്നത്. എന്നാൽ 2019 ആദ്യത്തിലായിരിക്കും ഗൂഗിൾ ക്ലൗഡ് നേതൃസ്ഥാനം ഏറ്റെടുക്കുക. 

ഗൂഗിൾ ക്ലൗഡ് കംപ്യൂട്ടിംഗ് ബിസിനസ് പടുത്തുയര്‍ത്തുക എന്നതാണ് തോമസ് കുര്യനു മുന്നിലുള്ള വെല്ലുവിളി. ക്ലൗഡ് മേഖലയിൽ വന്‍ മുന്നേറ്റം നടത്തുന്ന ആമസോൺ പോലുള്ള കമ്പനികളുടെ വെല്ലുവിളി നേരിടുകയാണ് ഗൂഗിൾ ക്ലൗഡ്.

ഗൂഗിൾ ക്ലൗഡിന്റെ നേതൃസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷമായി ഡയാന ഗ്രീൻ സജീവമായിരുന്നു. അതേസമയം, ഗ്രീന്‍ 2012 മുതല്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ബോര്‍ഡില്‍ ഡയറക്റ്ററായും പ്രവർത്തിക്കുന്നുണ്ട്.