Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റുഹ്ബീര്‍ സിങ്: ഡേറ്റാ വിശകലനത്തിൽ അതിവിദഗ്ധൻ

Ruhbir singh_784x410

പത്തിലേറെ വര്‍ഷമായ ബിസിനസ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് റുഹ്ബീര്‍ സിങ്. നിരവധി ബിസിനസുകളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ പലതരത്തിലുള്ള കമ്പനികളുടെ ആവശ്യങ്ങളെ മനസിലാക്കാനുള്ള കഴിവുണ്ട്.അവയ്ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുന്നതില്‍ അതീവ തൽപരനുമാണ് റുഹ്ബീര്‍. ചെറുതും വലുതുമായ കമ്പനികളുടെ ഡേറ്റ, മനസിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും, ഡേറ്റാ കൗശലങ്ങള്‍ മെനയുന്നതിനും അദ്ദേഹത്തിനു സാധിക്കും. ബിസിനസ് സ്ഥാപനങ്ങള്‍ ഓണ്‍ലൈനോ ഓഫ്‌ലൈനോ ആകട്ടെ അദ്ദേഹത്തിന്റെ സേവനം പ്രതീക്ഷിക്കാം. ഗൂഗിള്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമിലെ പാര്‍ട്‌നര്‍ഷിപ് ആന്‍ഡ് എന്റര്‍പ്രൈസ് മെഷര്‍മെന്റ്‌സ് മേധാവിയാണ് അദ്ദേഹമിപ്പോള്‍.

തനിക്കിഷ്ടപ്പെടുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടണമെന്നും എന്നാല്‍ അത് നേര്‍വഴിക്കായിരിക്കണമെന്നും തുടക്കം മുതൽ വിശ്വസിച്ചിരുന്ന വ്യക്തികളിലൊരാളാണ് റുഹ്ബീര്‍. തനിക്കു താത്പര്യജനകമായി തോന്നിയ എന്തുകാര്യത്തിലും ഏര്‍പ്പെടുകയും ആസ്വദിക്കുകയും ശേഷം അടുത്തതിലേക്കു കടക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റെത്. 2007ല്‍ ഗ്രാഫിക്സ് ആന്‍ഡ് വെബ് ഡിസൈനറായി കരിയര്‍ തുടങ്ങിയതാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹം യുജി കോളജില്‍ പഠിക്കുന്ന കാലത്തു തന്നെ ഒരു സ്വതന്ത്ര കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ മേഖലയില്‍ തനിക്ക് കൂടുതല്‍ താത്പര്യം തോന്നിയതിനാല്‍ അതൊരു മുഴുവന്‍ സമയ ജോലിയായി തിരഞ്ഞെടുത്ത് 2010ല്‍ ചണ്ഡീഗഡിലെ മാര്‍ക്എയ്‌സ് മാര്‍ക്കറ്റിങ്ങില്‍ (MarkAce Marketing Pvt Ltd) ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ബിസിനസ് അനലിസ്റ്റായും അസോസിയേറ്റ് പ്രൊഡക്ട് മാനേജറായും മാര്‍ക്എയ്‌സില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഇബിബോഗ്രൂപ്പില്‍ (ibiboGroup) മാര്‍ക്കറ്റിങ് മാനേജരായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അദ്ദേഹം ഗൂഗിളിലെത്തി. ഇപ്പോള്‍ ഗൂഗിള്‍ ഇന്ത്യയ്ക്ക് വേണ്ട സേവനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് റുഹ്ബീര്‍.

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസിൽ‌ റുഹ്ബീര്‍ സിങ്

മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2018 റുഹ്ബീര്‍ സിങ്ങും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ രണ്ടാം ഭാഗം കൊച്ചിയിൽ നവംബര്‍ 24 നാണ് നടക്കുന്നത്. 'ടെക്സ്പെക്റ്റേഷന്‍സ് 2018' ൽ ടെക് രംഗത്തെ രാജ്യാന്തര പ്രമുഖർ പങ്കെടുക്കും. ‘റീബിൽഡ്, റീഗെയ്ൻ, റീടെയ്ൻ’ എന്നതാണ് ടെക്സ്പെക്റ്റേഷന്‍സ് 2018 ഡിജിറ്റൽ സംഗമത്തിന്റെ ആശയം. പുതുചലനങ്ങളുടെയും മാറ്റങ്ങളുടെയും പരീക്ഷണശാലയായ ഡിജിറ്റല്‍ മേഖലയിലെ ഗൗരവവിഷയങ്ങൾ 'ടെക്സ്പെക്റ്റേഷന്‍സ് 2018 ലെ മുഖ്യ ചർച്ചാ വിഷയങ്ങളാകും.

784x410

ധനകാര്യസേവന സ്ഥാപനമായ ജിയോജിത് (ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്) ആണ് 'ടെക്സ്പെക്റ്റേഷന്‍സ് 2018 ന്റെ  ടൈറ്റിൽ സ്പോൺസർ. ഓൺലൈൻ വഴിയുള്ള ഓഹരി കച്ചവട സേവങ്ങൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപം, പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസുകൾ എന്നിവ പ്രദാനം ചെയ്യുന്ന ജിയോജിത്ത്, സാമ്പത്തിക സേവന രംഗത്തെ ഇന്ത്യയിലെ മുൻ നിരയിലുള്ള കമ്പനിയാണ്.  ഓഹരികൾ, ഡെറിവേറ്റീവ്സ്, കറൻസി ഫ്യൂച്ചറുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഐപിഒ എന്നീ മേഖലകളിൽ ഓൺലൈൻ സേവനങ്ങൾ നൽകുന്നതിൽ ജിയോജിത് വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.

related stories