ആവേശമായി മീഡിയ ഹാക്കത്തോൺ ഫൈനൽ

ഒന്നാം സ്ഥാനം നേടിയ ടീം മാഡ് ലാബ്സ്

മനോരമ ഓണ്‍ലൈനിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് നടന്ന ടെക്സ്പെക്റ്റേഷൻസ് മീഡിയ ഹാക്കത്തോണിൽ ടീം മാഡ് ലാബ്സിന് ഒന്നാം സ്ഥാനം. ഓൺലൈൻ ആപ് സംവിധാനങ്ങളെയും വാർത്തകളെയും മെസഞ്ചർ പോലുള്ള സോഷ്യൽ ചാറ്റ് സേവനങ്ങൾ ഉപയോഗിച്ച് വിതരണം ചെയ്യുന്ന ആശയമാണ് ഒന്നാം സ്ഥാനത്തിന് അർഹമായത്.

രണ്ടാം സ്ഥാനം നേടിയ ടീം ഫിനിക്സ്

വാർത്ത പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ആ വാർത്ത എത്രത്തോളം വൈറൽ ആകാൻ സാധ്യതയുണ്ട് എന്ന് പ്രവചിക്കുന്ന ആശയത്തിനാണ് ടീം ഫിനിക്സ് രണ്ടാം സമ്മാനം കരസ്ഥമാക്കിയത്. ഉപയോക്താവിന്റെ സോഷ്യൽ താല്പര്യങ്ങൾ മനസിലാക്കി വാർത്തകൾ വിതരണം ചെയ്യുന്ന ആശയം അവതരിപ്പിച്ച് ടീം ഫാന്റ്കോൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മൂന്നാം സ്ഥാനം നേടിയ ടീം ഫാന്റ്കോൺ

പ്രഭാകർ റെഡ്ഡി (ഏസൽ പാർട്ണർ), സിജി ജോസഫ് (ചീഫ് ജനറൽ മാനേജർ, മലയാള മനോരമ), മോഹൻ തോമസ് (ഹൈഫിക്സ് ഐടി ആൻഡ് മീഡിയ സർവീസസ് കോ-ഫൗണ്ടർ) എന്നിവർ അടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. യഥാക്രമം രണ്ടു ലക്ഷം, ഒന്നര ലക്ഷം, ഒരു ലക്ഷം രൂപ വീതമായിരുന്നു ഹാക്കത്തോണിന്റെ സമ്മാനങ്ങൾ. മീഡിയാ ഹാക്കത്തോണിൽ പങ്കെടുത്ത 28 ടീമുകളിൽനിന്ന് തിരഞ്ഞെടുത്ത മൂന്നു ടീമുകളാണ് ഫൈനലിൽ മാറ്റുരച്ചത്.