Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 വർഷത്തിനു ശേഷം ശ്രീദേവിയുടെ ആഗ്രഹം സാക്ഷാത്കരിച്ച് ബോണികപൂർ

sridevi-boney-kapoor

അപ്രതീക്ഷിതമായി മരണമെത്തുമ്പോൾ അവിടെയില്ലാതാകുന്നത് ഒരു വ്യക്തി മാത്രമല്ല. പൂർത്തീകരിക്കാനാകാത്ത അവരുടെ ചില ആഗ്രഹങ്ങൾ കൂടിയാണ്. ഏറ്റവും പ്രിയപ്പെട്ടൊരാളെ മരണം തട്ടിയെടുക്കുമ്പോൾ ആ കൊടിയവേദനക്കിടയിലും ജീവിച്ചിരിക്കുന്നവർ ആലോചിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ടവർ പലപ്പോഴായി പറഞ്ഞ ചില ആഗ്രഹങ്ങളെപ്പറ്റിയാവും. എത്ര കഷ്ടപ്പെട്ടായാലും ആ ആഗ്രഹങ്ങൾ നിറവേറ്റി ആത്മാവിന് മോക്ഷം നൽകണമെന്ന ചിന്തയിലായിരിക്കും അവരുടെ ശിഷ്ടജീവിതം.

ബിടൗണിലെ ലേഡി സൂപ്പർസ്റ്റാർ ആയിരുന്ന ശ്രീദേവിയും മരണപ്പെട്ടത് അത്തരം ചില ആഗ്രഹങ്ങൾ ബാക്കിവെച്ചുകൊണ്ടായിരുന്നു. 25 വർഷമായി ശ്രീദേവി ആഗ്രഹിച്ച ഒരു കാര്യം ഇപ്പോൾ മറ്റൊരു രീതിയിൽ പൂർത്തീകരിച്ചിരിക്കുകയാണ് ഭർത്താവ് ബോണി കപൂറും മക്കൾ ജാൻവിയും ഖുശിയും. മകൾ ജാൻവിയുടെ സിനിമാ അരങ്ങേറ്റം ഉൾപ്പെടെയുള്ള ആഗ്രഹങ്ങൾ ബാക്കിവെച്ചുകൊണ്ടായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. 

പ്രണയിനി വിട്ടുപോയെങ്കിലും അവർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു കാര്യം അവരുടെ മരണശേഷം പൂർത്തീകരിക്കുകയാണ് ബോണികപൂർ. ശ്രീദേവിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഹരിദ്വാർ. 1993 ൽ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അവർ ആദ്യമായി ഹരിദ്വാർ സന്ദർശിച്ചത്. ഷൂട്ടിങ് കഴിഞ്ഞു മടങ്ങിയ അന്നു മുതൽ ഹരിദ്വാർ ശ്രീദേവിയുടെ മനസ്സിൽ നിറഞ്ഞു. ഇനിയും അവിടെ പോകണമെന്ന് അവർ ഇടയ്ക്കിടെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ കുടുംബത്തിരക്കുകളും ജോലിത്തിരക്കുകളും മൂലം ആ ആഗ്രഹം നിറവേറാതെ പോയി.

എന്നാൽ ശ്രീദേവിയുടെ മരണശേഷവും അവരുടെ ആ ആഗ്രഹത്തെ മറന്നു കളയാൻ കപൂർ കുടുംബത്തിനായില്ല. ജീവിച്ചിരുന്നപ്പോൾ ആഗ്രഹിച്ച കാര്യം മരണാനന്തരമെങ്കിലും സാധിച്ചുകൊടുക്കണമെന്നുറച്ചബോണി കപൂറും മക്കളും ശ്രീദേവിയുടെ ചിതാഭസ്മത്തിന്റെ ഒരു പാതി ഹരിദ്വാറിൽ നിമ‍ഞ്ജനം ചെയ്യാനുറച്ചു. ചിതാഭസ്മം ആദ്യം രാമേശ്വരത്ത് നിമഞ്ജനം ചെയ്തെങ്കിലും ഹരിദ്വാർ എന്ന ആഗ്രഹം ശ്രീദേവിയുടെ മനസ്സിൽ ബാക്കിനിന്നതുകൊണ്ട് ചിതാഭസ്മത്തിന്റെ ഒരു പകുതി ഹരിദ്വാറിൽ നിമഞ്ജനം ചെയ്യാമെന്ന് ബോണികപൂർ തീരുമാനിച്ചു.