Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈലന്റ് കജോളിനെ കാണാൻ ഇങ്ങോട്ട് പോരൂ; അജയ്ദേവ്ഗൺ

kajol-0022

സംസാരപ്രിയയായ കജോളിനെ എല്ലാവർക്കുമറിയാം. എന്നാൽ മിണ്ടാതെ ഒരിടത്ത് അടങ്ങിയൊതുങ്ങി നിൽക്കുന്ന കജോളിനെ സങ്കൽപ്പിക്കാൻ പോലും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും കഴിയില്ല.

എന്നാൽ അങ്ങനെയൊരു സുവർണാവസരമെത്തിയെന്നു പറഞ്ഞുകൊണ്ട് കജോളിന്റെ ഭർത്താവ് അജയ്ദേവ്‌ഗൺ കള്ളച്ചിരിയോടെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. സിങ്കപ്പൂരിലെ മാഡം ട്യൂസോ വാക്സ്മ്യൂസിയത്തിൽ തന്റെ മെഴുകു പ്രതിമയ്ക്കൊപ്പം നിൽക്കുന്ന കജോളിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അജയ്ദേവ്‌ഗൺ ആരാധകർക്ക് സർപ്രൈസ് നൽകിയത്.

ഭർത്താവ് അജയ്ദേവ്ഗൺ മാത്രമല്ല മകൾ നൈസയും ചെറിയൊരു തമാശയൊപ്പിച്ചു. അമ്മയുടെയും അമ്മയുടെ മെഴുകു പ്രതിമയുടെയും നടുവിൽ നിന്ന് ചിത്രങ്ങൾക്ക് പോസ് ചെയ്ത ശേഷം സ്റ്റാച്യൂ എന്നു പറഞ്ഞുകൊണ്ട് സ്ഥലം കാലിയാക്കി. മകളുടെ തമാശയയ്ക്കു മുമ്പിൽ ആദ്യമൊന്ന് അന്തംവിട്ടെങ്കിലും പിന്നെ അത് ആസ്വദിച്ച് നിറഞ്ഞു ചിരിക്കുന്ന കജോളിനെയും ദൃശ്യങ്ങളിൽ കാണാം. എപ്പോഴും കജോൾ ആരാധികയാണ് എന്നു പറഞ്ഞുകൊണ്ടാണ് തന്റെ മെഴുകു പ്രതിമയുടെ ചിത്രം കജോൾ പങ്കുവെച്ചത്.

ബിടൗണിലെ പ്രിയങ്കരരായ താരദമ്പതികളുടെ മകൾ നൈസ സിങ്കപ്പൂരിൽ പഠിക്കുകയാണ്. ഇരുവർക്കും ധ്രുവ് എന്ന ഒരു മകൻ കൂടിയുണ്ട്. 1999ലാണ് ഇവർ വിവാഹതരായത്.