Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിസബത്ത് രാജ്ഞി മേഗന് നൽകിയ സമ്മാനം

queen-with-megan

ഒരു സാധാരണക്കാരി രാജകുമാരനെ വിവാഹം കഴിക്കുകയും രാജകുടുംബത്തിലെ അംഗമാവുകയും ചെയ്തപ്പോൾ പാപ്പരാസികൾ ചർച്ച ചെയ്തത് ഹാരി രാജകുമാരന്റെ ഭാര്യ മേഗനോടുള്ള രാജകുടുംബത്തിന്റെ മനോഭാവത്തെക്കുറിച്ചാണ്. രാജകുമാരന്റെ ഭാര്യയായെത്തുന്ന ഒരു സാധാരണക്കാരിയെ രാജകുടുംബത്തിന് ഉൾക്കൊള്ളാൻ കഴിയുമോ? എലിസബത്ത് രാജ്ഞിക്ക് മേഗനെ സ്നേഹിക്കാൻ കഴിയുമോ എന്നൊക്കെയായിരുന്നു അവരുടെ സംശയങ്ങൾ. 

എന്നാൽ മനംകുളിർപ്പിക്കുന്ന ഒരു സമ്മാനം മേഗന് നൽകിക്കൊണ്ട് പാപ്പരാസികളുടെ വായടപ്പച്ചിരിക്കുകയാണ് എലിസബത്ത് രാജ്ഞി. എലിസബത്ത് രാജ്ഞി നൽകിയ ഏറെ പ്രിയപ്പെട്ട സമ്മാനം അണിഞ്ഞുകൊണ്ടാണ് മേഗൻ എലിസബത്ത് രാജ്ഞിയോടൊപ്പം പ്രത്യക്ഷപ്പെട്ടത്.എലിസബത്ത് രാജ്ഞി സമ്മാനിച്ച പേൾ–ഡയമണ്ട് ഇയർ റിങ്സ് അണിഞ്ഞാണ് മേഗൻ എലിസബത്ത് രാജ്ഞിക്കൊപ്പം ഇംഗ്ലണ്ടിലെത്തിയത്. ഒപ്പം ഹാരിരാജകുമാരനില്ലാതെ രാഞ്ജിക്കൊപ്പമാണ് മേഗനെത്തിയത്.

എലിസബത്ത് രാജ്ഞി മേഗന് സമ്മാനിച്ച ആഭരണംഎലിസബത്ത് രാജ്ഞിയുടെ സ്വകാര്യ ശേഖരത്തിലുള്ളതാണോ അതോ മേഗനുവേണ്ടി മാത്രം വാങ്ങിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.