Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വേതയുടെ അഭിനയം കണ്ട് കണ്ണുനിറഞ്ഞ് ബച്ചൻ

bachchan-swetha-01

ജീവിതത്തിലും ക്യാമറയ്ക്കു മുന്നിലും അച്ഛനും മകളുമായിരിക്കാൻ ഭാഗ്യം ലഭിച്ച താരങ്ങൾ വിരളമായിരിക്കും. എന്നാൽ ബിടൗണിലെ ബിഗ്ബി ഇപ്പോൾ പങ്കുവയ്ക്കുന്നത് അങ്ങനെയുള്ളൊരു സന്തോഷ നിമിഷത്തിന്റെ ദൃശ്യങ്ങളാണ്. ഒരു പരസ്യചിത്രത്തിലാണ് ഇരുവരും അച്ഛനും മകളുമായി പ്രത്യക്ഷപ്പെട്ടത്. പാർട്ടികളിലും മറ്റും  ശ്വേത നൃത്തം ചെയ്യുന്നതിന്റെ വിഡിയോ മുൻപ് പുറത്തു വന്നിട്ടുണ്ടെങ്കിലും ബച്ചൻ കുടുംബത്തിലെ മകളുടെ അഭിനയം ആരാധകർ കാണുന്നത് ഇതാദ്യമായാണ്.

അമിതാഭ് ബച്ചനെയും ജയാബച്ചനെയും പിന്തുടർന്ന് അഭിഷേക് ബച്ചൻ അഭിനയരംഗം തിരഞ്ഞെടുത്തപ്പോൾ മുത്തച്ഛൻ ഹരിവംശറായ് ബച്ഛന്റെ വഴിയേ സഞ്ചരിക്കാനായിരുന്നു ശ്വേതയ്ക്കു താൽപ്പര്യം. എഴുതാൻ ഏറെയിഷ്ടപ്പെടുന്ന ശ്വേത ഒരു നോവലിന്റെ പണിപ്പുരയിലാണിപ്പോൾ. ഒക്ടോബറിൽ ശ്വേതയുടെ നോവൽ പുറത്തിറങ്ങും.

മകൾക്കൊപ്പം ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തിന്റെ വിഡിയോ വികാരാധീനനായാണ് ബിഗ്ബി പങ്കുവച്ചത്. തീർത്തും വൈകാരികമായ നിമിഷമാണിതെന്നും ഓരോ തവണ പരസ്യം കാണുമ്പോഴും കണ്ണുകൾ നിറയുന്നുവെന്നും പെൺമക്കൾ മിടുക്കരാണെന്നും പറഞ്ഞുകൊണ്ടാണ് വിഡിയോ അദ്ദേഹം പങ്കുവച്ചത്.

അച്ഛനൊപ്പം അഭിനയിച്ച പരസ്യത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് ശ്വേത പറയുന്നതിതാണ്. 'താങ്കളാണ് എന്റെ ജീവിതത്തിലെ സേഫ്റ്റി നെറ്റ്. അച്ഛനൊപ്പം അഭിനയിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. ഒരുപാട് നന്ദി'.