Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള ചോദ്യത്തിന് കരീനയുടെ മറുപടി

amrita-kareena-77 അമൃത അറോറ, കരീന കപൂർ

ബിടൗണിലെ താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലീഖാന്റെയും ജീവിതത്തിൽ എപ്പോഴാണ് രണ്ടാമതൊരു കുഞ്ഞുകൂടി കടന്നു വരുക? ആരാധകരിൽ ചിലരെങ്കിലും കാത്തിരിക്കുന്നത് ആ ചോദ്യത്തിനൊരുത്തരം കിട്ടാൻവേണ്ടിയാണ്. സ്റ്റാറി നൈറ്റ് എന്ന ചാറ്റ്ഷോയിൽ അവതാരകൻ കോമൾ നഹാഠയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോഴാണ് കരീന അക്കാര്യം തുറന്നു പറഞ്ഞത്.

അടുത്തയാൾ എന്നുവരുമെന്ന ചോദ്യത്തി രണ്ടുവർഷം കഴിഞ്ഞ് എന്ന ഉത്തരമാണ് കരീന നൽകിയത്. പാപ്പരാസിക്കണ്ണുകൾ ഏറെ പ്രിയത്തോടെ തിരയുന്ന ഒരു മുഖമാണ് താരദമ്പതികളുടെ മകൻ തൈമൂർ അലീഖാന്റേത്. ചിലരുടെ പ്രവർത്തികൾ പരിധിവിട്ടപ്പോൾ കുഞ്ഞിന് ബോഡിഗാർഡ്സിനെ ഏർപ്പെടുത്തുന്നതിനെക്കുറിച്ചുവരെ കരീനയും സെയ്ഫും ചിന്തിച്ചിരുന്നു.

തൈമൂറിനെ ലാളിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന കാര്യങ്ങളിലൊന്നാണത് എന്നായിരുന്നു കരീനയുടെ ഉത്തരം. ഉറ്റസുഹൃത്തും ബോളിവുഡിലെ മുൻകാല നടിയുമായ അമൃത അറോറയോടൊത്തായിരുന്നു ചാറ്റ്ഷോയിൽ പങ്കെടുക്കാൻ കരീനയെത്തിയത്. ഇനിയും ഗർഭം ധരിക്കണമെന്ന് തീരുമാനിക്കുമ്പോൾ എന്നോടു പറയണമെന്ന് കരീനയോട് പറഞ്ഞിട്ടുണ്ടെന്നും കാരണം എനിക്കു നാടുവിടണമെന്നുമായിരുന്നു  കരീനയുടെ രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള സംസാരമധ്യേ അമൃതയുടെ പ്രതികരണം.

സെയ്ഫ് പ്രണയാഭ്യർഥന നടത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഭ്രാന്തമായ പ്രണയം എന്നായിരുന്നു കരീനയുടെ മറുപടി. അവധിക്കാലയാത്ര കഴിഞ്ഞ് മാലിദ്വീപിൽ നിന്ന് മടങ്ങിയെത്തിയതേയുള്ളൂ കരീനയും സെയ്ഫും സെയ്ഫിന്റെ സഹോദരി സൊനാലിയും ഭർത്താവ് കുനാലും. വീരേ ദ് വെഡ്ഡിങ് എന്ന ചിത്രത്തിലാണ് കരീന ഏറ്റവുമൊടുവിൽ അഭിനയിച്ചത്.