Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓപ്പറേഷൻ കഴിഞ്ഞു, പഴയപോലെ അവൾ ചിരിച്ചു; നന്ദി പറഞ്ഞ് സച്ചിൻ

sachin-bhavya-85

നല്ലപാതിയുടെ മുഖത്തെ തിളങ്ങുന്ന പുഞ്ചിരി കണ്ടതിന്റെ സന്തോഷമാണ് സച്ചിന്റെ വാക്കുകളിൽ നിറയെ. കാൻസറിന്റെ ഉഷ്ണവേരുകളോട് പടപൊരുതി തന്റെ പ്രണയിനിയെ തിരിച്ചുപിടിക്കാൻ സച്ചിൻ നടത്തിയ ശ്രമങ്ങളിലൂടെയാണ് സച്ചിൻ–ഭവ്യ ദമ്പതികൾ മലയാളികളുടെ മനസ്സിലിടം പിടിച്ചത്. ഒരേ മനസ്സോടെ പൊരുതാനുറച്ചപ്പോൾ അവരുടെ ജീവിതത്തിൽ നിന്ന് കാൻസർ പതിയെ പിൻവാങ്ങുന്നതിന്റെ സൂചനകൾ പരിശോധനാ റിപ്പോർട്ടിലൂടെ അവർക്ക് ലഭിച്ചു തുടങ്ങി.

പ്രണയിച്ചു തുടങ്ങിയ നാളുകളിലെന്നോ ആണ് ഭവ്യയുടെ മേൽ കാൻസർ പിടിമുറുക്കിയത്. പ്രണയത്തെ പാതിയിലുപേക്ഷിക്കാൻ തയാറാകാതെയിരുന്ന അവർ കീമോതെറാപ്പികളുടെ ഇടവേളകളിൽ വിവാഹ നിശ്ചയം നടത്തുകയും വിവാഹിതരാകുകയും ചെയ്തു. ഈ അടുത്തിടെയാണ് കാൻസർ വേരുകൾ ഭവ്യയിൽ നിന്നും വിട്ടൊഴിയുന്നതിന്റെ പോസിറ്റീവ് റിപ്പോർട്ടുകൾ സച്ചിൻ പങ്കുവച്ചത്. ഒരു ഓപ്പറേഷനുണ്ടെന്നും എല്ലാവരുടെയും പ്രാർഥന ഒപ്പം വേണമെന്നും സമൂഹമാധ്യമങ്ങളിലൂടെ സച്ചിൻ അഭ്യർഥിച്ചിരുന്നു. ഇപ്പോഴിതാ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെന്നും ഭവ്യയുടെ മുഖത്ത് പഴയ പുഞ്ചിരി മടങ്ങിവന്നുവെന്നുമുള്ള നല്ല വാർത്തയാണ് സച്ചിൻ പങ്കുവയ്ക്കുന്നത്.

സച്ചിന്റെ ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ :-

കഴിഞ്ഞ ദിവസം ഭവ്യയുടെ ഓപ്പറേഷൻ ആയിരുന്നു. എല്ലാം ഭംഗിയായി അവസാനിച്ചു.

രാവിലെ അവളെ നേരിൽ കണ്ടു സംസാരിച്ചു, വേദനയുണ്ട് എങ്കിലും പഴയ പോലെ ആ ചിരി ആ മുഖത്ത് കാണാൻ സാധിച്ചു  

പറയാൻ വാക്കുകൾ കിട്ടാത്ത അത്രയും സന്തോഷം ഉണ്ട് മനസ്സിൽ..

നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും മാത്രമാണ് അവളുടെ ഈ ചിരിക്ക് കാരണം..

ഞങ്ങൾക്ക് താങ്ങും തണലുമായി നിന്ന എല്ലാ സുമനസുകൾക്കും നന്ദിയും,. കടപ്പാടും അറിയിക്കുന്നു..