Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഐശ്വര്യയും ഞാനും തിരഞ്ഞെടുത്ത വഴിയാണിത്; പക്ഷേ ആരാധ്യയുടെ ചോയ്സ് ഇതല്ല'

abhishek-aishwarya-aaradhya

ആറു വയസ്സേ ഉള്ളൂവെങ്കിലും കുഞ്ഞാരാധ്യയ്ക്ക് ഏറെ ആരാധകരുണ്ട്. ക്യാമറയ്ക്കു മുന്നിൽ എങ്ങനെ പെരുമാറണമെന്നൊക്കെ ഈ ചെറിയ പ്രായത്തിൽത്തന്നെ ആ സ്റ്റാർ കിഡ് പഠിച്ചു കഴിഞ്ഞു. അമ്മ ഐശ്വര്യയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ ആരാധ്യയ്ക്കു നേരെയും നീളാറുണ്ട്. ആദ്യമൊക്കെ ആൾക്കൂട്ടത്തെയും ക്യാമറഫ്ലാഷുകളെയും ഭയപ്പെട്ട് അമ്മയ്ക്കു പിന്നിൽ ഒളിച്ചിരിക്കാൻ വ്യഗ്രത കാട്ടിയ ആരാധ്യ ഇപ്പോൾ ക്യാമറയ്ക്കു മുന്നിൽ നിന്ന് മനോഹരമായി പുഞ്ചിരിക്കാനും ചിത്രങ്ങൾക്കായി പോസ് ചെയ്യാനുമൊക്കെ ശീലിച്ചു കഴിഞ്ഞു.

ചെറിയ പ്രായത്തിലെ മകൾക്കു കിട്ടുന്ന അംഗീകാരത്തെയും പ്രശസ്തിയെയുംപറ്റി ആശങ്കപ്പെടാനും അതിനെപ്പറ്റി പൊതുവേദിയിൽ കൂടുതലൊന്നും സംസാരിക്കാനും ഐശ്വര്യ മുതിർന്നിട്ടില്ല. എന്നാൽ ഐശ്വര്യയുടെ ഭർത്താവും ആരാധ്യയുടെ അച്ഛനുമായ അഭിഷേക് ബച്ചന് ഇക്കാര്യത്തെക്കുറി ച്ചോർക്കുമ്പോൾ കുറച്ചേറെ ആശങ്കയുണ്ട്. '' ഞങ്ങളുടെയൊന്നും കുട്ടിക്കാലത്ത് ഇത്രയധികം മാധ്യമശ്രദ്ധയൊന്നും ഞങ്ങൾക്കു കിട്ടിയിരുന്നില്ല. കുഞ്ഞുങ്ങളെ വെറുതെ വിടണമെന്നാണ് എന്റെ അപേക്ഷ. ചുറ്റും എന്തൊക്കെയാണ് നടക്കുന്നത് എന്നതിനെക്കുറിച്ച് കുഞ്ഞുങ്ങൾക്ക് വലിയ ധാരണയില്ല. ദയവുചെയ്ത് സാധാരണ കുഞ്ഞുങ്ങളെപ്പോലെ വളരാൻ അവരെ അനുവദിക്കുക. സാധാരണ ഒരു ബാല്യം അവർക്കും ഉണ്ടാവട്ടെ. ഇക്കാര്യത്തിൽ കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.''

'' ഞാനും ഐശ്വര്യയും അഭിനേതാക്കളാകാൻ തീരുമാനിച്ചവരാണ്. ഈ ലോകത്തെത്തണമെന്ന് തീരുമാനിച്ചിരുന്നവരാണ്. എന്നാൽ ആരാധ്യയുടെ ചോയ്സ് അതല്ല. അവൾ ഞങ്ങളുടെ മകളാണ്. അവളെ വളരാനും തീരുമാനങ്ങളെടുക്കാനും അനുവദിക്കൂ. അതാണ് അതിന്റെ ശരി''- അഭിഷേക് പറയുന്നു.

'കുട്ടികളെ അവരായിരിക്കാൻ അനുവദിക്കൂ, അവർ തീരെ ചെറുതാണ്. അവരെ സാധാരണക്കാരായി ജീവിക്കാൻ അനുവദിക്കൂ. ഇതൊന്നും ഒരിക്കലും നടക്കില്ലെന്നറിയാമെങ്കിലും ഞാൻ അപേക്ഷിക്കുകയാണ്. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കേണ്ടിയിരിക്കുന്നു''- അഭിഷേക് പറയുന്നു.

abhishek-aaradhya

മാതാപിതാക്കൾ വെള്ളിത്തിരയിലെ താരങ്ങളായതുകൊണ്ട് താരപദവി കിട്ടിയ ഒട്ടനവധി സ്റ്റാർ കിഡ്സ്. ബി ടൗണിലുണ്ട്. കരീന കപൂറിന്റെയും സെയ്ഫ് അലീഖാന്റെയും മകൻ തൈമൂർ അലീഖാനും ഷാഹിദ് കപൂറിന്റെയും മിറ രജ്പുത്തിന്റെയും മകൾ മിഷയും ഷാരൂഖിന്റെയും ഗൗരിഖാന്റെയും മകൻ അബ്രാമുമെല്ലാം ആ പട്ടികയിൽ ഇടംനേടിയവരാണ്. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കിട്ടുന്ന അമിത മാധ്യമശ്രദ്ധയെക്കുറിച്ച് പല താരദമ്പതികൾക്കും ആശങ്കയുണ്ട്. അഭിമുഖങ്ങളിലും മറ്റും അവർ ഇത് തുറന്നു പറയാറുമുണ്ട്.

തൈമൂറിനു കിട്ടുന്ന അമിത മാധ്യമശ്രദ്ധയെപ്പറ്റി പറയുമ്പോൾ പലപ്പോഴും അമ്മ കരീന അസ്വസ്ഥയാകാറുണ്ട്. '' തൈമൂറിന്റെ ഓരോ ചലനവും അവർ നിരീക്ഷിക്കുന്നുണ്ട്. അവന്റെ വസ്ത്രധാരണം, ഹെയർസ്റ്റൈൽ അങ്ങനെയെല്ലാം തന്നെ ഓരോ ദിവസവും വാർത്തയാകുന്നുണ്ട്. ഇതൊന്നുമെനിക്കി ഷ്ടപ്പെടുന്നേയില്ല.. കാരണം അവൻ കുറച്ചു മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞാണ്. ഇതെങ്ങനെ നിർത്തണമെന്ന് എനിക്കറിയില്ല. അവർ അവനെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു'' – ഒരു പൊതുവേദിയിൽ വച്ച് കരീന പ്രതികരിച്ചതിങ്ങനെ.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.