Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തിന് മുൻപ് നേഹ ഗർഭിണി, 75 സ്ത്രീകളുമായി അടുപ്പം: തുറന്ന് പറഞ്ഞ് അംഗദ്

angad-neha-01 അംഗദ് ബേദി, നേഹ ധൂപിയ

കഴിഞ്ഞ മെയിൽ നടന്ന രഹസ്യ വിവാഹത്തിന് മുമ്പ് നേഹ ധൂപിയ ഗർഭിണിയായിരുന്നുവെന്നും അക്കാര്യം അച്ഛനമ്മമാരോട് തുറന്നു പറഞ്ഞത്  താനായിരുന്നുവെന്നും അംഗദ് ബേദിയുടെ വെളിപ്പെടുത്തൽ. അങ്ങനെയൊരു വാർത്ത കേൾക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു അവരെന്നും. വാർത്ത കേട്ട് നിശ്ശബ്ദരായ അവരിൽ നിന്ന് പിന്നീട് ഒരുപാട് ചീത്ത കേൾക്കേണ്ടി വന്നുവെന്നും അംഗദ് പറയുന്നു.

നേഹ അവതരിപ്പിക്കുന്ന നോ ഫിൽറ്റർ എന്ന ഷോയിലൂടെയാണ് അംഗദ് തന്റെ ജീവിതത്തിലെ പല രഹസ്യങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞത്. ആഗസ്റ്റിലാണ് തങ്ങൾക്ക് കുഞ്ഞു പിറക്കാൻ പോകുന്ന സന്തോഷവാർത്ത അംഗദും നേഹയും പങ്കുവച്ചത്.ഗർഭിണിയാണെന്ന് പുറത്തറിഞ്ഞാൽ ഇൻഡസ്ട്രിയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നാണ് താൻ ഗർഭ വാർത്ത ഒളിച്ചുവച്ചത് എന്ന് നേഹ ധൂപിയ മുൻപ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗർഭവാർത്ത പുറത്തറിയാതിരിക്കാൻ 6 മാസം വരെ വയർ മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നതെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

ഷോയിലെത്തിയ ഭർത്താവിനോട് പെൺ സുഹൃത്തുക്കളെക്കുറിച്ചു ചോദിച്ചപ്പോഴാണ് അംഗദ് തികച്ചും വ്യക്തിപരമായ ചില കാര്യങ്ങൾ കൂടി വെളിപ്പെടുത്തിയത്. എനിക്കങ്ങനെ ഒരുപാട് സ്ത്രീ സൗഹൃദങ്ങളൊന്നുമില്ലെന്നും ഏകദേശം 75 സ്ത്രീകളോട് അടുപ്പമുണ്ടായിരുന്നുവെന്നും അംഗദ് പറയുന്നു. വളരെ അച്ചടക്കമുള്ള കുട്ടിക്കാലമായതിനാൽ താൻ വളരെ നാണം കുണുങ്ങിയായ ഒരു കുട്ടിയായിരുന്നുവെന്നും ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയപ്പോഴാണ് സ്വഭാവം കുറച്ചെങ്കിലും മാറിയതെന്നും അംഗദ് പറയുന്നു. ജീവിതത്തിൽ പ്രണയം തോന്നിയ പെൺകുട്ടികളെക്കുറിച്ചും മനസ്സിൽ നിന്നും മായാത്ത പ്രണയ നിമിഷങ്ങളെക്കുറിച്ചും അംഗദ് മനസ്സു തുറന്നു.

നേഹയയെ പെട്ടന്നു വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യമുണ്ടായപ്പോൾ അതേക്കുറിച്ച് വളരെ അടുത്ത സുഹൃത്തിനോടു പോലും പറയാൻ കഴിഞ്ഞില്ലെന്നും അത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചുവെന്നും അംഗദ് പറയുന്നു. ആ സൗഹൃദം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും അംഗദ് വെളിപ്പെടുത്തി.