കുസൃതികൾക്ക് മഴയത്ത് കഴിക്കാൻ വീട്ടുലുണ്ടാക്കാം ബിസ്ക്കറ്റ്

മൈക്രോവേവ് അവ്നുണ്ടെങ്കിൽ വീട്ടിൽതന്നെയുണ്ടാക്കാം ഒന്നാന്തരം ബിസ്കറ്റ്.

ഇടയ്ക്കിടെ കറുമുറെ തിന്നാൻ ബിസ്കറ്റ് ഇല്ലെങ്കിൽ എന്തു രസം. അത്യാവശ്യം വിശപ്പു ശമിപ്പിക്കുന്ന ബിസ്കറ്റ് പോഷകസമൃദ്ധവുമാണ്. ബിസ്കറ്റ് എന്നു പറയുമ്പോഴേ ബേക്കറി തേടി പോകേണ്ട. മൈക്രോവേവ് അവ്നുണ്ടെങ്കിൽ വീട്ടിൽതന്നെയുണ്ടാക്കാം ഒന്നാന്തരം ബിസ്കറ്റ്. കൊതിയൂറുമ്പോൾ കുട്ടിക്കു മാത്രമല്ല അമ്മയ്ക്കും ഇടയ്ക്കിടയ്ക്കു കഴിക്കാം. 

ബിസ്കറ്റ് 

മൈദ– മുക്കാൽ കപ്പ്

 

മുട്ട– രണ്ട് 

 

ബട്ടർ– രണ്ട് ടീസ്പൂൺ 

 

പഞ്ചസാര– അഞ്ചു ടീസ്പൂൺ 

 

വനില എസൻസ്– അര ടീസ്പൂൺ

 

കശുവണ്ടി പൊടിച്ചത്– രണ്ടു ടീസ്പൂൺ 

 

ബേക്കിങ് പൗഡർ– അര ടീസ്പൂൺ 

 

പ്ലാസ്റ്റിക് സിപ് ലോക്ക് കവർ – 1 

∙മൈദയും ബേക്കിങ് പൗഡറും കൈകൊണ്ടു നന്നായി ഇടഞ്ഞു മിക്സ് ചെയ്യുക. 

∙ഒരു ബൗളിൽ മുട്ട ഉടച്ച് ഒഴിച്ച് അതിൽ പച്ചസാര ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇതിൽ അര ടീസ്പൂൺ വനില എസൻസ് ചേർക്കുക. ഇതിൽ ബട്ടർ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. മാറ്റി വച്ചിരിക്കുന്ന മൈദ മിക്സ് ഇതിൽ കുറേശെ ഇട്ട് വീണ്ടും ബീറ്റ് ചെയ്യുക. അവസാനം കശുവണ്ടി പൊടിച്ചതും ചേർത്തിളക്കുക. ഇതോടെ ബാറ്റർ റെ‍ഡിയായി. 

∙സിപ് ലോക്ക് കവറിൽ ബാറ്റർ മുഴുവൻ നിറയ്ക്കുക.

∙മൈക്രോവേവിൽ ഉപയോഗിക്കുന്ന ട്രേ എടുത്ത് അതിനു മുകളിൽ ബട്ടർ പേപ്പർ വിരിച്ചിടുക. 

ബിസ്കറ്റ് എന്നു പറയുമ്പോഴേ ബേക്കറി തേടി പോകേണ്ട.

∙ഇനി സിപ് ലോക്ക് കവറിന്റെ കോണിൽ ചെറിയ ഹോൾ ഇട്ട് ബാറ്റർ ചെറിയ ബിസ്കറ്റ് വലുപ്പത്തിൽ ഞെക്കി ഒഴിക്കുക. 

∙ഓവൻ 250 ഡിഗ്രി ചൂടാക്കിയിടുക. ഈ ട്രേ ഉള്ളിൽ വച്ച് 23 മിനിറ്റ് ബേക്ക് ചെയ്യുക. 

ഓവനിൽനിന്നെടുത്ത് ചൂടാറിക്കഴിയുമ്പോൾ പൊളിച്ചെടുത്ത് എയർ ടൈറ്റായ പാത്രത്തിൽ അടച്ചു സൂക്ഷിക്കുക.