സച്ചിനൊപ്പമുള്ള ഈ സുന്ദരിക്കുഞ്ഞ് ആരാണ്?

ക്രിക്കറ്റ്‌താരം ഹർഭജൻ സിംങിന്റെയും ബോളിവുഡ് സുന്ദരി ഗീത ബസ്രയുടെയും മകൾ ഹിനായ ഹീറിനൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ സച്ചിന്‍ പങ്കുവെച്ചിരിക്കുന്നത്.

ഒരു കുഞ്ഞു മാലാഖയുടെ കുസൃതികൾ പങ്കുവെച്ചുകൊണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ട്വിറ്ററിൽ പോസ്റ്റു ചെയ്ത ഒരു ചിത്രത്തിന്റെ പിന്നാലെയാണ് ആരാധകരിപ്പോൾ. ഏതാണ് ഈ സുന്ദരിക്കുഞ്ഞ് എന്നു ചോദിക്കാൻ വരട്ടെ. കക്ഷിയും ഒരു താരമാണ്. ക്രിക്കറ്റ്‌താരം ഹർഭജൻ സിംങിന്റെയും ബോളിവുഡ് സുന്ദരി ഗീത ബസ്രയുടെയും മകൾ ഹിനായ ഹീറിനൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ സച്ചിന്‍ പങ്കുവെച്ചിരിക്കുന്നത്.

2016 ജൂണിലാണ് ഹിനായ ജനിച്ചത്.തന്നോടു കുസൃതികാട്ടുന്ന കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകർ കാത്തിരുന്ന ആ സന്തോഷ വാർത്തയെക്കുറിച്ചും സച്ചിൻ പ്രതികരിച്ചത്. മാസ്റ്റർ ബ്ലാസ്റ്ററിന്റെ ജീവിതം പ്രമേയമായ സച്ചിൻ എ ബില്യൺ ഡ്രീംസ് Sachin: A Billion Dreams,' എന്ന ഡോക്യുമെന്ററി ഫീച്ചർ ഫിലിമിന്റെ റിലീസ് വരുന്ന മെയ് 26 നാണെന്നാണ് അദ്ദേഹം അറിയിച്ചത്.

സച്ചിന്റെ ആത്മകഥാംശമുള്ള ചിത്രം കാണാൻ വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മുംബെയിൽ ജനിച്ചു വളർന്ന ഒരു ചുരുണ്ട മുടിക്കാരൻ പയ്യൻ കായികലോകത്തെ ഇതിഹാസമായ കഥപറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെയിസ് എർസ്ക്കിനാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഏ.ആർ റഹ്മാനും.