Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് ശ്രീറാം അല്ല റാണി; ആണായി നടന്ന് കല്യാണത്തട്ടിപ്പ് നടത്തിയ കഥയിങ്ങനെ

rani-kollam

ഏറെ ഞെട്ടലോടെയാണ് ആളുകൾ ആ വാർത്ത കേട്ടത്. വരൻ പെണ്ണാണെന്ന്  വിവാഹശേഷം വധു മനസ്സിലാക്കിയ വാർത്തയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഏഴുവർഷം നീണ്ട പ്രണയകാലത്ത് ഒരിയ്ക്കൽപ്പോലും പെൺകുട്ടിക്ക് ഒരു സംശയവും തോന്നിപ്പിക്കാഞ്ഞതാണ് ആളുകളെ അദ്ഭുതപ്പെടുത്തിയത്. കല്യാണത്തട്ടിപ്പ് 'വീര'യെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

ശ്രീറാം എന്ന പേരിലാണ് അവൾ ആൺവേഷം കെട്ടി ജീവിച്ചത്. നീണ്ട  ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് പോത്തൻകോട് സ്വദേശിനിയായ നിര്‍ധന കുടുംബത്തിലെ യുവതിയോട് ശ്രീറാം വിവാഹം കഴിക്കാമെന്നു പറയുന്നത്. വിവാഹം കഴിഞ്ഞ അന്നു തന്നെ വരൻ പെണ്ണാണെന്ന് വധു കണ്ടെത്തിയതോടെയാണ് ആ നാടകം പൊളിയുന്നത്. 

കൊല്ലം കച്ചേരി നട സ്വദേശിനിയാണ് റാണിയാണ് ശ്രീറാം എന്ന പേരിൽ യുവതിയെ പ്രണയിച്ചത്. ഇക്കാലമത്രയും പെണ്‍കുട്ടിക്ക് യാതൊരുവിധ സംശയം തോന്നിക്കാതെ പെരുമാറാന്‍ റാണിക്ക് സാധിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു വഴി ലഭിക്കുന്ന സ്വര്‍ണ്ണവും പണം തട്ടിയെടുക്കുകയായിരുന്നു റാണിയുടെ ലക്ഷ്യം. തട്ടിപ്പ് പൊളിഞ്ഞതോടെ റാണിയെക്കുറിച്ചുള്ള ‍ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

എട്ടുവര്‍ഷം മുമ്പ് കൊട്ടിയത്ത് ഒരു കടയില്‍ നിന്നു മാര്‍ക്കറ്റിങ്ങ് എക്‌സിക്യുട്ടിവ് ചമഞ്ഞ് 3.75 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ റാണി ജാമ്യത്തിലറിങ്ങുകയായിരുന്നു. തെക്കന്‍ ജില്ലകളില്‍ പല സ്ഥലത്തും പുരുഷ വേഷം കെട്ടി ഇവർ ചെറുതും വലുതുമായ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തി. പുരുഷ സമാനമായ രൂപമാണു റാണിയുടേത്. മുടി പറ്റെ വെട്ടി ഇരുവശത്തേയ്ക്കും രണ്ടായി പകുത്തിടും, മുഖം എപ്പോഴും ക്ലീന്‍ ഷേവ്,  ഹാഫ് സ്ലീവ് ഷര്‍ട്ടും ജീന്‍സും ഷൂസും വേഷം, കയ്യില്‍ ചരട്, ആഢംബര ബൈക്കില്‍ യാത്ര. പുകവലിയും മദ്യപാനവും ശീലം. ആരോടും അധികം അടുത്തിടപഴകില്ല. ഇതാണ് ശ്രീറാം എന്ന റാണി.

കടയില്‍ നിന്ന് ടൈല്‍സ് ഓഡറുകള്‍ ശേഖരിക്കലും കളക്ഷനുമായിരുന്നു റാണിയുടെ ജോലി. എന്നാല്‍ ഈ ജോലിയില്‍ നിന്ന് മൂന്നു മാസം കൊണ്ട് റാണി തട്ടിച്ചത് 3. 75 ലക്ഷം രൂപ. പണം കൈപ്പറ്റുമ്പോള്‍ രസീത് ബുക്കും കാര്‍ബണ്‍ പേപ്പറും ഉപയോഗിച്ച് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉള്‍പ്പെടെ മൂന്നു പേജുകളിലായി തുക രേഖപ്പെടുത്തും. പേന കൊണ്ട് എഴുതിയ ഒര്‍ജിനല്‍ രസീത് കടക്കാരന് നല്‍കണം. എന്നാല്‍ ഈ സമയം കാര്‍ബണ്‍ ഉപയോഗിക്കാതെ യഥാര്‍ത്ഥ തുക രേഖപ്പെടുത്തി ഒര്‍ജിനല്‍ രസീത് കടക്കാര്‍ക്കു നല്‍കിയ ശേഷം തുകയുടെ ഒരുഭാഗം പോക്കറ്റിലാക്കും. 

വാർത്തയുടെ പൂർണ്ണരൂപം വായിക്കാം

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.