ഐസിയുവിൽ പൊലീസുകാരികളുടെ സെൽഫി ; കൂട്ടമാനഭംഗത്തിനിരയായ യുവതിക്ക് മുന്നിൽ

ഒരാൾ ജീവതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ എങ്ങനെയാണ് അവരുടെ ദുരിതം കണ്ടില്ലെന്നു നടിച്ച് സെൽഫിയെടുത്തു കൂട്ടാൻ സാധിക്കുക?.

കൂട്ടമാനഭംഗത്തിനു ശേഷം അക്രമികൾ ആസിഡൊഴിച്ചു പൊള്ളിച്ച യുവതി ഗുരുതരാവസ്ഥയിൽക്കിടക്കുന്ന ഐസിയുവിലാണ് മനസാക്ഷിയില്ലാത്ത വനിതാപൊലീസ് കോൺസ്റ്റബിൾസിന്റെ സെൽഫി ഭ്രാന്ത് അരങ്ങേറിയത്.

ഉത്തർപ്രദേശിലെ ലക്നൗവിലെ കിങ്ജോർജ്ജ് ആശുപത്രിയാലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അതീവ ഗുരുതരാവസ്ഥയിലുള്ള യുവതിയുടെ സംരക്ഷണത്തിനേർപ്പെടുത്തിയ മൂന്നു പൊലീസ് കോൺസ്റ്റബിൾസ് ആണ് ഡ്യൂട്ടിസമയത്ത് സെൽഫിയെടുത്തത്.

പൊലീസുകാരികളുടെ സെൽഫിഭ്രമമല്ല മറിച്ച് അങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെ കളിച്ചുചിരിച്ചൊരു സെൽഫി യെടുക്കാൻ അവർക്കു സാധിച്ചു. ഇത്രയ്ക്കും ബോധമി ല്ലാത്തവരെയാണോ പൊലീസിലെടുക്കുന്നത് എന്നുതുടങ്ങി നിരവധി വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയർന്നുവരുന്നത്. മൂന്നുപേരെയും സസ്പെൻഡ് ചെയ്തുകൊണ്ടാണ് ഈ മഹാപാപത്തിന് സർക്കാർ പരിഹാരം കണ്ടത്.

ഒരാൾ ജീവതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ എങ്ങനെയാണ് അവരുടെ ദുരിതം കണ്ടില്ലെന്നു നടിച്ച് സെൽഫിയെടുത്തു കൂട്ടാൻ സാധിക്കുക?.

സാധാരണ ഒരു രോഗമോ വാഹനാപകടമോ കഴിഞ്ഞ രോഗിയാണെങ്കിൽപ്പോലും ഈ പ്രവൃത്തി കണ്ടില്ലെന്നു നടിക്കാമായിരുന്നു. പക്ഷെ ഒരു കൂട്ടം നരാധമന്മാർ ചേർന്നു പിച്ചിച്ചീന്തിയ ശേഷം ആസിഡൊഴിച്ചു വികൃതമാക്കിയ ഒരു പെൺകുട്ടിയുടെ സമീപമിരുന്നുകൊണ്ട് ജീവിതം ആഘോഷിക്കുകയെന്നുവെച്ചാൽ അതിനെ ദൈവത്തിനു നിരക്കാത്ത പണിയെന്നു തന്നെ വിളിക്കേണ്ടി വരുമെന്നാണ് ജനങ്ങൾ പറയുന്നത്.

അവർക്കു നൽകിയ ശിക്ഷ കുറഞ്ഞുപോയോ എന്നുമാത്രമേ സംശയമുള്ളൂവെന്നും ഇത്തരം കാടത്തം കാട്ടുന്നവർക്ക് കടുത്തശിക്ഷ തന്നെ നൽകണമെന്നുമാണ് പൊതുജനത്തിന്റെ അഭിപ്രായം