സുരഭിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മികച്ച അഭിനയം ഇതാണ്!

ഒരമ്മയുടെ കഷ്ടപ്പാടിന്റെയും  ദുരിതത്തിന്റെയും  കഥ പറഞ്ഞെത്തിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയിരിക്കുകയാണ്

.  സുരഭിക്ക് ഇത് കണ്ണീരില്‍ കുതിര്‍ന്ന അഭിമാന നിമിഷമാണ്. മകളുടെ ഭാവിക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോയ സ്നേഹനിധിയായ അമ്മയാണ് മിന്നാമിനുങ്ങില്‍ സുരഭി.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന്  പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. ഒപ്പം മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡും ചിത്രത്തിലൂടെ സുരഭി നേടി. വിഡിയോ കാണാം;