ഹാജരില്ല; കജോളിന്റെ കസേര പോകുമോ?

കജോൾ

ബോർ‍ഡ് യോഗങ്ങളിൽ തുടർച്ചയായി ഹാജരാകാതിരുന്നതുമൂലം ബോളിവുഡ് നടി കജോളിനു പ്രസാർ ഭാരതി ബോർഡ് അംഗത്വം നഷ്ടമായേക്കും. അനുവാദമില്ലാതെ മൂന്നുവട്ടം തുടർച്ചയായി ബോർഡ് യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ അംഗത്വം നഷ്ടമാകുമെന്നാണു വ്യവസ്ഥ. 

കഴിഞ്ഞവർഷമാണു നടിയെ അംഗമായി നാമനിർദേശം ചെയ്തത്. മൂന്നുവർഷത്തേക്കാണ് അംഗത്വം. എന്നാൽ, തിരക്കുമൂലമാണു പങ്കെടുക്കാതിരുന്നതെന്നും ഖേദിക്കുന്നുവെന്നുമാണു കജോളിന്റെ വിശദീകരണം.