സാനിയമിർസയുടെ കിടിലൻ ഡാൻസ്; ഹരം കൂട്ടാൻ നേഹ ധുപിയയും

സാനിയ മിർസ, നേഹധുപിയ.

കളിക്കളത്തിലെ സാനിയയുടെ പ്രകടനം കണ്ടു കണ്ണുതള്ളുന്നവർ തീർച്ചയായും സാനിയയുടെ നൃത്തപ്രകടനവും കാണണം. ഹൈദരാബാദിലെ സ്വന്തം ടെന്നീസ് അക്കാദമിയിൽ നടന്ന ഡബ്ലുടിഎ ഫ്യൂച്ചർ സ്റ്റാർസ് ക്ലിനിക്കിനിടെയായിരുന്നു സാനിയയുടെ നൃത്തം.

സാനിയയും നേഹധുപിയയും വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുന്നു.

ബോളിവുഡ് താരവും മോഡലുമായ നേഹധുപിയയ്ക്കും വിദ്യാർഥികൾക്കുമൊപ്പമായിരുന്നു സാനിയ നൃത്തം ചെയ്തത്. വനിതാടെന്നിസിലെ ഭാവിതാരങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളതെന്നും ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളിലൂടെ കായിക ലോകത്ത് സ്ത്രീകൾ മികച്ചയിടം നേടുമെന്നും സാനിയ പറഞ്ഞു. 

ചിരിയും ബഹളങ്ങളും നിറഞ്ഞ ക്രേസിഗേളിനൊപ്പം എന്നാണ് നേഹധുപിയയ്ക്കൊപ്പമുള്ള ചിത്രങ്ങളെ സാനിയ വിശേഷിപ്പിക്കുന്നത്. നേഹയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ആരാധകർക്കുവേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് ടെന്നീസ് അക്കാദമിയിൽ നടന്ന രസകരമായ സംഭവങ്ങളെ സാനിയ ഓർമ്മിച്ചെടുക്കുന്നത്.