കോഹ്‌ലിയോടും ധോണിയോടുമല്ല ; ആരാധന മറ്റൊരാളോടാണെന്ന് സാനിയ

സാനിയ മിർസ.

ടെന്നീസ് താരം സാനിയ മിർസയ്ക്ക് കളിക്കളത്തിന് അകത്തും പുറത്തും ഒരുപാട് ആരാധരുണ്ട്. ടെന്നീസ് കോർട്ടിലെ സാനിയയുടെ മിന്നുന്ന പ്രകടനം ഇഷ്ടപ്പെടുന്നവരും അവരുടെ ഗ്ലാമർ ഇഷ്ടപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്. അങ്ങനെയുള്ള സാനിയയ്ക്ക് ആരോടെങ്കിലും ആരാധന തോന്നിയിട്ടുണ്ടോ? എങ്കിൽ അതാരോടായിരിക്കും ആരാധകരുടെ ആ സംശയത്തിനാണ് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നത്.

ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കവേയാണ് സാനിയ താൻ ആരാധിക്കുന്ന വ്യക്തിയെക്കുറിച്ചു പറഞ്ഞത്. സാൻ ആൻ എന്ന ഹാഷ്ടാഗോടെയാണ് ആരാധകരുടെ ചോദ്യത്തിന് ലോകനമ്പർവൺ താരം മറുപടി നൽകിയത്. ശുഐബ് മാലിക്കൊഴികെ ഏതു ക്രിക്കറ്റ് താരത്തോടാണ് സാനിയയ്ക്ക് ആരാധന തോന്നുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം.

ഇപ്പോൾ ആരോടു ചോദിച്ചാലും വിരാട് കോഹ്‌ലിയുടെ പേരോ മഹേന്ദ്രസിങ് ധോണിയുടെ പേരോ ആണ് മറുപടി. എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സാനിയമിർസ പറഞ്ഞത് ക്രിക്കറ്റ് ദൈവത്തിന്റെ പേരാണ്. സച്ചിൻതെൻഡുൽക്കറിനോടാണ് തനിക്ക് ആരാധന തോന്നിയതെന്നാണ് സാനിയ മിർസ പറഞ്ഞത്.