Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ഞാനെന്താ ദീപികാ പദുക്കോൺ ആണോ''?; മാധ്യമപ്രവർത്തകനോട് ശിൽപ്പഷെട്ടി

shilpa-001 ശിൽപ്പഷെട്ടി.

ദീപികാപദുക്കോൺ നായികയായ പത്മാവതിയെക്കുറിച്ചുള്ള വിവാദങ്ങൾ കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുക പോലും ചെയ്തു. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപിക പദുക്കോണിന് നേരെ വധഭീഷണി ഉയർന്നുവന്ന സാഹചര്യത്തിൽ ദീപികയെയും ചിത്രത്തെയും പിന്തുണച്ചുകൊണ്ട് ബോളിവുഡ് താരങ്ങളും മുന്നോട്ടു വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ശിൽപ്പാഷെട്ടിയോട് സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ പത്മാവതി സിനിമയെക്കുറിച്ചുള്ള ശിൽപ്പയുടെ നിലപാടെന്താണെന്ന് മാധ്യമപ്രവർത്തകൻ ശിൽപ്പയോടു ചോദിച്ചത്. ചോദ്യം കേട്ടയുടൻ ശിൽപ്പ പറഞ്ഞത് കൈയിലിരുന്ന മൈക്കെടുത്ത് ചോദ്യകർത്താവിനെ എറിയണം എന്നാണ്. ''ഞാനെന്താ ദീപികാ പദുക്കോണോ സഞ്ജയ് ലീലാ ബൻസാലിയെ മറ്റോ ആണോ ഈ ചോദ്യത്തിനുത്തരം പറയാൻ'' എന്നും അവർ ചോദിച്ചു.

വളരെ സരസമായി പ്രതികരിച്ചുകൊണ്ട് ആ ചോദ്യത്തെ ശിൽപ്പ ബുദ്ധിപൂർവം നേരിട്ടു. തന്റെ നിലപാട് എന്താണെന്നു വ്യക്തമാക്കാതെ വളരെ ലാഘവത്തോടെ ആ ചോദ്യത്തെ ഒഴിവാക്കി വിട്ടു.