'ഒഡിഷനു ചെന്നപ്പോഴാണ് അയാൾ ആ വൃത്തികെട്ട ആവശ്യം എന്നോടുന്നയിച്ചത്'

ഹോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ആ വെളിപ്പെടുത്തൽ നടത്തിയത് അഭിനേത്രിയും ഗായികയുമായ ജെന്നിഫർ ലോപ്പസ് ആണ്. അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. ഒഡിഷനു വേണ്ടി ചെന്ന തന്നോട് വസ്ത്രമഴിച്ച് ശരീരഭാഗങ്ങൾ തുറന്നു കാണിക്കണമെന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടുവെന്നും അയാളുടെ ശരിയല്ലാത്ത പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ചുവെന്നും താരം വെളിപ്പെടുത്തുന്നു.

ആ ചോദ്യം കേട്ടപ്പോൾ മുതൽ എന്റെ നെഞ്ചിടിപ്പിനു ശക്തികൂടി. മനസ്സു വല്ലാത്ത മരവിപ്പു ബാധിച്ചു. ആ ഒരവസ്ഥയെ എങ്ങനെ മറികടക്കണമെന്നായിരുന്നു അപ്പോഴത്തെചിന്ത മുഴുവൻ. ഇങ്ങനെയുള്ള ചോദ്യങ്ങളോട് ശക്തമായിത്തന്നെ പ്രതികരിക്കും എന്ന് അന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു.അന്നുതൊട്ടിന്നോളം അതു പാലിക്കുകയും ചെയ്യുന്നുണ്ട്.

നിര്‍മ്മാതാവായ ഹാര്‍വി വിൻസ്റ്റനെതിരെയുള്ള ലൈംഗികാരോപണങ്ങൾക്കു പിന്നാലെയാണ് ലോകമെമ്പാടുമുള്ള സ്ത്രീകൾ മിറ്റൂ ക്യാംപെയിനിലൂടെ തങ്ങളുടെ ദുരനുഭവങ്ങൾ ലോകത്തോടു തുറന്നു പറഞ്ഞത്.