സൈസ് സീറോ വിട്ട് പട്ടിണിക്കോലമായോ; കരീനയെ ട്രോളി ആരാധകർ

കരീനയുടെ പുതിയ ചിത്രങ്ങൾ കണ്ട് മനസ്സുനൊന്താണ് ആരാധകർ അവരോടതു ചോദിച്ചത്. നിങ്ങൾ പട്ടിണിയാണോയെന്ന്. ഒരുകാലത്ത് സൈസ് സീറോ ഫിഗറുമായി ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രശംസ നേടിയ താരമാണ് ഇപ്പോൾ അമിതമായി മെലിഞ്ഞു പോയതിന്റെ പേരിൽ പരിഹസിക്കപ്പെടുന്നത്. മകൻ തൈമൂറിന്റെ ജനനത്തിനു ശേഷം കരീന അൽപ്പം തടിച്ചിരുന്നു. 

എന്നാൽ പഴയ ഫിഗർ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ എവിടെയോ കരീയ്ക്കു ചുവടുപിഴച്ചുവെന്നാണ് ആരാധകർ കരുതുന്നത്. അടുത്തിടെ സിംഗപ്പൂരിൽ നടന്ന ഫാഷൻഷോയുടെ ചിത്രങ്ങൾ പുറത്തുവിട്ടപ്പോഴാണ് ആരാധകർ കരീനയുടെ കോലംകണ്ട് അന്തംവിട്ടത്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചാണ് കരീന റാംപിലെത്തിയത്.

അമൃത അറോറയുമായി റാംപിൽ ചുവടുവെയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങൾ കണ്ടാണ് ആരാധകർ താരത്തെ പരിഹസിക്കുന്നത്. ചിത്രത്തിൽ അമൃത അറോറ നന്നായിരിക്കുന്നുവെന്നും കരീനയെക്കണ്ടാൽ പ്രായം തോന്നിക്കുന്നുവെന്നുമൊക്കെ ചിലർ പറഞ്ഞുകളഞ്ഞു. പട്ടിണി കിടന്ന് ഇങ്ങനെ അസ്ഥികൂടമാകാതെയെന്നും എന്തെങ്കിലും പോഷകാഹാരമൊക്കെക്കഴിച്ച് അൽപ്പം വണ്ണംവെയ്ക്കെന്നുമൊക്കെയായിരുന്നു മറ്റു ചിലരുടെ ഉപദേശം.