കളിയാക്കിയ സൽമാന് രസികൻ മറുപടി നൽകി പ്രിയങ്ക ചോപ്ര

പുതിയ ചിത്രത്തിലെ നായികയെ ക്ഷണിക്കാൻ സൽമാൻഖാൻ തിരഞ്ഞെടുത്തത് അൽപ്പം വേറിട്ട വഴിയാണ്. സ്വതസിദ്ധമായ ശൈലിയിൽ നായികയ്ക്ക് സ്വാഗതമരുളിയ സൽമാന് കുറിയ്ക്കുകൊള്ളുന്ന മറുപടിയാണ് ലഭിച്ചതും. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഭാരത് എന്ന ചിത്രത്തിൽ സൽമാന്റെ നായികയായെത്തുന്നത് പ്രിയങ്ക ചോപ്രയാണ്.

ചിത്രത്തിലേക്ക് പ്രിയങ്കയെ സ്വാഗതം ചെയ്തുകൊണ്ട് സംവിധായകൻ ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് സല്‍മാൻ ട്വീറ്റ് ചെയ്തത്. ബിടൗണും കടന്ന് ഹോളിവുഡിൽ ചുവടുറപ്പിച്ച പ്രിയങ്കയെ സൽമാൻ സ്വാഗതം ചെയ്തതിങ്ങനെ ഭാരതം നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ഉടൻ തന്നെ തമ്മിൽക്കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിത്രം ഹിന്ദിയിലാണെന്നുമായിരുന്നു സൽമാന്റെ ട്വീറ്റ്.

ഉത്തർപ്രദേശിൽ ജനിച്ചുവളർന്ന ദേശീഗേൾ തന്നെയാണ് താനിപ്പോഴെന്നും. എല്ലാവരേയും ഉടനെ കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും. ഒപ്പം അഭിനയിക്കാൻ സാധിക്കുന്നതിലും സന്തോഷമുണ്ടെന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി.