അമ്മയെക്കുറിച്ച് അവളെഴുതി ; ലോകം പറഞ്ഞു ലളിതം, മനോഹരം

jayalalithaa

ഒരു നാടിൻെറ സർവസ്വവുമായിരുന്ന പ്രതിഭ മൺമറഞ്ഞപ്പോൾ എല്ലാവരും വാഴ്ത്തിയത് അവരുടെ നന്മകൾ മാത്രം. പരാജയത്തിൻെറ പടുകുഴിയിൽ നിന്നും വിജയത്തിൻെറ കൊടുമുടിയിലേക്ക് ജയിച്ചുകയറിയ ജയലളിതയെക്കുറിച്ച് ഹാർഡ്‌വാഡ് വിദ്യാർഥിനിയായ ചരണ്യ കണ്ണനും ഫെയ്സ്ബുക്കിൽ ഒരു അനുസ്മരണക്കുറിപ്പെഴുതി. വളരെ ചുരുങ്ങിയ വാക്കുകളിൽ മനോഹരമായ ഭാഷയിൽ എഴുതിയ ആ കുറിപ്പ് 32000 ൽ അധികം തവണ ഷെയർ ചെയ്യപ്പെട്ടു കഴിഞ്ഞു.

ജയലളിത എന്ന വ്യക്തിയേക്കാളും രാഷ്ട്രീയ പ്രവർത്തകയേക്കാളും ആകുറുപ്പിൽ ചരണ്യ ഊന്നൽ കൊടുത്തത് ജയലളിത എന്ന വിദ്യാർത്ഥിനിക്കാണ്.ജയലളിത എന്ന ബഹുമുഖ പ്രതിഭയെ എല്ലാവർക്കും പരിചയമുണ്ട്. ജയലളിത എന്ന നർത്തകിയെ, അഭിനേത്രിയെ, പിന്നണിഗായികയെ, രാഷ്ട്രീയ പ്രവർത്തകയെ ഒക്കെ അറിയാം. എന്നാൽ ജയലളിത എന്ന മിടുക്കിയായ വിദ്യാർഥിനിയെ എത്രപേർക്കറിയാം.

ഒരു വിദ്യാർഥിനിയിൽ നിന്ന് പക്വതയാർന്ന രാഷ്ട്രീയ പ്രവർത്തകയിലേക്ക് ജയലളിത നടന്നുതീർത്ത ദൂരത്തെ വളരെക്കുറഞ്ഞ വാക്കുകളിൽ ഈ കുറുപ്പിൽ വിവരിക്കുന്നു.....