ഇവൾ അത്ഭുത ശിശു ; ഭൂമിയിൽ പിറന്നു വീണത് രണ്ടുവട്ടം

ലിൻലി

യുഎസിലെ മാർഗരറ്റ് ബൊയ്മറുടെ മകൾ അദ്ഭുതശിശുവാണ്. കാരണം എല്ലാവർക്കും ഒരു ജനനം മാത്രമുള്ളപ്പോൾ അവൾ രണ്ടു വട്ടം ‘ജനിച്ചു’! മാർഗരറ്റിന്റെ ഗർഭകാലത്തിന്റെ 23–ാം ആഴ്ച ഭ്രൂണം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അതിൽ ഒരു ശസ്ത്രക്രിയ നടത്തിയശേഷം 20 മിനിറ്റിനുള്ളിൽ തിരികെ ഗർഭപാത്രത്തിൽ വച്ചു. കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് മാസം തികഞ്ഞപ്പോൾ വീണ്ടും സിസേറിയനിലൂടെ അവളെ പുറത്തെടുത്തു. ഇങ്ങനെയാണ് അവൾ രണ്ടു വട്ടം ജനിച്ചത്.

Lynlee Boemer meeting one of the surgeons who save her life. Photo Credit:Facebook

മാർഗരറ്റിന്റെ ഗർഭം 16ആഴ്ചയായപ്പോഴാണ് ശിശുവിന്റെ നട്ടെല്ലിന്റെ കീഴ്ഭാഗത്ത് ഒരു മുഴ വളരുന്നുണ്ടെന്നു പരിശോധനയിൽ മനസ്സിലാക്കിയത്. ഡോക്ടർമാർ അതിന്റെ വളർച്ച നിരീക്ഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ 23–ാമത്തെ ആഴ്ചയായപ്പോൾ മുഴ ഉടനെ നീക്കിയില്ലെങ്കിൽ കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുമെന്ന സ്ഥിതിയിലായി. തുടർന്നാണു ഡോക്ടർമാർ നിർണായക തീരുമാനമെടുത്തത്. അമ്മയും കുഞ്ഞ് ലിൻലി ഹോപ്പും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.