Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെഡറൽ ബാങ്കിന് 263 കോടി ലാഭം

federal-bank-logo

കൊച്ചി ∙ സാമ്പത്തിക വർഷം ആദ്യപാദത്തിൽ ഫെഡറൽ ബാങ്കിന് 262.7 കോടി രൂപ അറ്റാദായം. ലാഭത്തിൽ 25% വളർച്ചയും ആദ്യപാദത്തിലുണ്ടായി. നിക്ഷേപത്തിൽ 16 ശതമാനവും വായ്പകളിൽ 23.5 ശതമാനവും വർധനയുണ്ടായിട്ടുണ്ട്. വിദേശ മലയാളി നിക്ഷേപം മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 19.9% കൂടി. ആകെ ബിസിനസിൽ 19.4% വർധന.

റീട്ടെയിൽ വായ്പകൾ 16,133 കോടിയിലെത്തി. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ 16.7% വർധനയോടെ 18,681 കോടിയായി. കാർഷിക വായ്പകൾ 16% വർധനയോടെ 9699 കോടിയിലെത്തി. പലിശ വരവ് മുൻവർഷം 22% വർധനയോടെ 980 കോടിയായി.