Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതി: ഫെഡറൽ ബാങ്ക് സർവീസ് ചാർജുകളിൽ ഇളവ്

876774666

കൊച്ചി∙ കേരളത്തിലെ ജനങ്ങൾ പ്രളയക്കെടുതിയിൽ കഷ്ടപ്പെടുന്ന പശ്ചാത്തലത്തിൽ ഫെഡറൽ ബാങ്ക് സംസ്ഥാനത്തെ സർവീസ് ചാർജുകളിൽ ഇളവ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് എടിഎം കാർഡുകൾ ഉപയോഗിച്ച് ഏത് ബാങ്കിൽ നിന്നും എത്ര തവണ വേണമെങ്കിലും സൗജന്യമായി പണം പിൻവലിക്കാം. പണം അടയ്ക്കുന്നതിനും കൈമാറുന്നതിനും ചാർജുകൾ ഉണ്ടായിരിക്കില്ല. മിനിമം ബാലൻസ് പിഴകൾ ഈടാക്കില്ല. ഇസിഎസ്/എൻഎസിഎച്ച് മാൻഡേറ്റുകൾ, വൈകിയുള്ള പ്രതിമാസ തിരിച്ചവ്, ചെക്ക് മടങ്ങൽ, ഓട്ടോ റിക്കവറി, സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ മടങ്ങൽ എന്നിവയ്ക്കുള്ള സർവീസ് ചാർജുകളും പൂർണമായി ഇളവു ചെയ്യും. ഇതിനു പുറമേ പുതിയ എടിഎം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ നൽകുന്നതിനുള്ള സർവീസ് ചാർജുകളും ഒഴിവാക്കും. സംസ്ഥാനത്ത് വരുന്ന സെപ്റ്റംബർ 30 വരെയാണ് ഈ ഇളവുകൾ ബാധകമാകുക.