Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസാഫ് ബാങ്ക് വഴി ബജാജ് അലയൻസ് ഇൻഷുറൻസും; ധാരണാപത്രം ഒപ്പുവച്ചു

isaf-bajaj ഇസാഫ് ബാങ്ക് എംഡി കെ.പോൾ തോമസും ബജാജ് അലയൻസ് ലൈഫ് എംഡി തരുൺ ചുങ്ങും ധാരണാപത്രം ഒപ്പിടുന്നു.

കൊച്ചി∙ ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും ഇൻഷുറൻസ് സേവനം എത്തിക്കാൻ ബജാജ് അലയൻസ് ലൈഫ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കുമായി കൈകോർക്കുന്നു. ഇസാഫിന്റെ എല്ലാ ബ്രാഞ്ചുകൾ വഴിയും ബജാജ് അലയൻസിന്റെ ഇൻഷുറൻസ് ഉൽപന്നങ്ങൾ ഇനി മുതൽ ലഭ്യമാകും.

ഇതു സംബന്ധിച്ച ധാരണാപത്രം ഇസാഫ് ബാങ്ക് എംഡി കെ.പോൾ തോമസും ബജാജ് അലയൻസ് ലൈഫ് എംഡി തരുൺ ചുങ്ങും ഒപ്പുവച്ചു. ഗ്രൂപ്പ് ഇൻഷുറൻസ് മേഖലയിലാണ് സാധാരണക്കാർക്ക് ഇൻഷുറൻസ് സേവനത്തിലൂടെ നേട്ടമുണ്ടാവുക എന്ന് പോൾ തോമസ് പറഞ്ഞു.