Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസാഫ് ബാങ്കിന് 27 കോടി രൂപ ലാഭം

esaf-bank

കൊച്ചി ∙ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിനു കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27 കോടി രൂപ അറ്റാദായം. മൊത്ത വരുമാനം 699 കോടി രൂപ. പലിശയിനത്തിൽ മാത്രം 597 കോടി രൂപ വരുമാനം. കഴിഞ്ഞ വർഷം മാർച്ച് പത്തിന് ആരംഭിച്ച ബാങ്കിന്റെ ആദ്യ സാമ്പത്തിക വർഷമാണു കടന്നുപോയത്. ആറു ലക്ഷം പുതിയ ഇടപാടുകാരെയും 2,500 കോടി രൂപയുടെ നിക്ഷേപവും നേടാനായി. മൊത്തം ബിസിനസ് 6,600 കോടി രൂപയുടേത്. 

നടപ്പു വർഷം 7,000 കോടി രൂപയുടെ നിക്ഷേപവും 15,000 കോടി രൂപയുടെ മൊത്തം ബിസിനസുമാണു ലക്ഷ്യമിടുന്നത്. 200 റീട്ടെയിൽ ബാങ്കിങ് ഔട്ട്‌ലെറ്റുകളും 125 എടിഎമ്മുകളും തുറക്കുമെന്നു മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ് അറിയിച്ചു.