Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസാറാമിനെ ശിക്ഷിച്ചതിൽ പെൺകുട്ടിക്ക് ആശ്വാസം

Asaram Bapu

ഷാജഹാൻപുർ (യുപി) ∙ ‘സർവശക്തനു നന്ദി, ഒടുവിൽ അവിടുന്നു നീതി നടപ്പാക്കി. വ്യാജ ബാബായെ ശിക്ഷിച്ചു’– അസാറാം ബാപ്പുവിനെ കോടതി ശിക്ഷിച്ച വാർത്ത അറിഞ്ഞപ്പോൾ അസാറാമിന്റെ പീഡനത്തിനെതിരെ പരാതിപ്പെട്ട പെൺകുട്ടിയുടെ പ്രതികരണം. നാലു വർഷത്തിനുശേഷം അവൾ രാത്രി സമാധാനമായി ഉറങ്ങിയെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കോടതി വിധി വന്ന പശ്ചാത്തലത്തിൽ പെൺകുട്ടി ഭയപ്പെടാതെ വീണ്ടും പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.