ജയ്പുർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിവാദ ആത്മീയ പ്രഭാഷകൻ ആസാറാം ബാപ്പുവിന് (77) ജീവിതാന്ത്യം വരെ തടവുശിക്ഷ വിധിച്ച ജഡ്ജി മധുസൂദൻ ശർമയെ സ്ഥലം മാറ്റി. ജയ്പുരിൽ നിയമകാര്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറി ആയാണു സ്ഥലം മാറ്റം. ജോധ്പുരിൽ എസ്‌സി, എസ്ടി കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജിയായിരുന്നു ശർമ.
Advertisement