Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെരുവുമൃഗങ്ങളെ പുനരധിവസിപ്പിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ’

stray dogs

ന്യൂഡൽഹി ∙ അലഞ്ഞുതിരിയുന്ന കന്നുകാലികളെയും നായ്ക്കളെയും പൂച്ചകളെയും കുരങ്ങുകളെയും പുനരധിവസിപ്പിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യൻ മൃഗക്ഷേമ ബോർഡ് (എഡബ്ല്യുബിഐ) സംസ്ഥാനങ്ങളോടു വ്യക്തമാക്കി. മൃഗങ്ങൾ അലഞ്ഞുതിരിയേണ്ടിവരുന്നത് അവയോടുള്ള ക്രൂരതയായി കണക്കാക്കി നിയമനടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമത്തിൽ മൃഗങ്ങൾക്കുള്ള അവകാശങ്ങൾ എടുത്തുപറഞ്ഞ സുപ്രീം കോടതി, ഇവയെ മൗലികാവകാശങ്ങളുടെ തലത്തിലേക്ക് ഉയർത്തേണ്ടതാണെന്ന് 2014ൽ വിധിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറിമാർക്കുള്ള കത്തിൽ എഡബ്ല്യുബിഐ വ്യക്തമാക്കി.