Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തു

vajpayee ashes എ.ബി.വാജ്പേയിയുടെ ചിതാഭസ്മം, വളർത്തുമകൾ നമിതാ കൗൾ ഭട്ടാചാര്യ,ഭർത്താവ് രഞ്ജൻ ഭട്ടാചാര്യ എന്നിവർ ചേർന്നു ഗംഗയിൽ നിമജ്ജനം ചെയ്യുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ സമീപം. ഹരിദ്വാറിലായിരുന്നു ചടങ്ങ്.

ഹരിദ്വാർ∙ അന്തരിച്ച മുൻപ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ചിതാഭസ്മം ഗംഗാനദിയിൽ കുടുംബാംഗങ്ങളും ബിജെപി പ്രവർത്തകരും ചേർന്നു നിമജ്ജനം ചെയ്തു. ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പാർട്ടി പ്രവർത്തകർ അടക്കം വൻ ജനക്കൂട്ടം എത്തിയിരുന്നു. പുഷ്പാലംകൃതമായ വാഹനത്തിലാണു ചിതാഭസ്മം ഗംഗാതീരത്തേക്കു കൊണ്ടുവന്നത്. ബ്രഹ്മകുണ്ഡിൽ നദിയിലേക്ക് ഉയർത്തി നിർമിച്ച പ്രത്യേക തട്ടിൽ ചടങ്ങുകൾ 20 മിനിറ്റ് നീണ്ടു.

ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വാജ്പേയിയുടെ വളർത്തുമകൾ നമിതാ കൗൾ ഭട്ടാചാര്യ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹം പ്രത്യേക താൽപര്യം എടുത്താണ് 2000ൽ ഉത്തരാഖണ്ഡിനു സംസ്ഥാനപദവി നൽകിയത്. ഇന്നു ഡൽഹിയിൽനിന്നെത്തിക്കുന്ന വാജ്പേയിയുടെ ചിതാഭസ്മം രാജസ്ഥാനിൽ മൂന്നിടങ്ങളിലായി നിമജ്ജനം ചെയ്യുമെന്നു സംസ്ഥാന ബിജെപി അധ്യക്ഷൻ മദൻലാൽ സെയ്നി അറിയിച്ചു.