Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാജ്പേയിയുടെ ബഹുമാനാർഥം കാവ്യാഞ്ജലി

ab-v8

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് അന്തരിച്ച് ഒരു മാസം തികയുന്ന സെപ്റ്റംബർ 16നു ബിജെപി ദേശവ്യാപകമായി കാവ്യാഞ​്ജലി നടത്തുമെന്നു പാർട്ടി അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. വാജ്പേയ് രചിച്ച കവിതകളുടെ പാരായണം, കവിസമ്മേളനം എന്നിവയാണു പരിപാടികൾ. സെപ്റ്റംബർ 17 മുതൽ 25 വരെ ബിജെപി പ്രവർത്തകർ സേവനവാരം ആചരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.