Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഫോസിസ് സിഎഫ്ഒ രംഗനാഥ് രാജിവച്ചു

ബെംഗളൂരു ∙ ഇൻഫോസിസ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സിഎഫ്ഒ) എം.ഡി.രംഗനാഥ് രാജിവച്ചു. പുതിയ സിഎഫ്ഒയെ കണ്ടെത്തേണ്ടതിനാൽ നവംബർ 16 വരെ രംഗനാഥ്  തുടരുമെന്ന് ഇൻഫോസിസ് ബോർഡ് അറിയിച്ചു. 18 വർഷമായി കമ്പനിക്കൊപ്പമുള്ള  രംഗനാഥ് മറ്റുമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു രാജിവച്ചതെന്നാണു സൂചന. മൂന്നുവർഷത്തിനിടെ രണ്ടാമത്തെ സിഎഫ്ഒ ആണ് ഇൻഫോസിസ് വിടുന്നത്. രാജീവ് ബൻസൽ രാജിവച്ചതിനെ തുടർന്നു 2015 ഒക്ടോബറിലാണ് രംഗനാഥ് ചുമതലയേറ്റത്.