Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാർഥി

Binoy Viswam

തിരുവനന്തപുരം∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സിപിഐക്കു നൽകിയ സീറ്റിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ മൽസരിപ്പിക്കാൻ പാർട്ടി സംസ്ഥാന നിർവാഹക സമിതി തീരുമാനിച്ചു. സമിതിയുടെ തീരുമാനം കേന്ദ്ര നേതൃത്വം അംഗീകരിച്ചതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. പാർട്ടിയും മുന്നണിയും ജനങ്ങളും ആഗ്രഹിക്കുന്നതു പോലെ വർഗീയതയ്ക്കും ഫാഷിസത്തിനുമെതിരായ പോരാട്ടത്തിൽ തന്റേതായ ചുമതല നിർവഹിക്കുമെന്നു ബിനോയ് വിശ്വം പ്രതികരിച്ചു.